ജാർഖണ്ഡിൽ അപ്രതീക്ഷിത തിരിച്ചുവരവ് നടത്തി ഇന്ത്യാ മുന്നണി. 81 സീറ്റുകളിലെ ഫലസൂചനകൾ പുറത്ത് വന്നപ്പോൾ ഇന്ത്യാ സഖ്യം 47 ഇടത്ത് ലീഡ് നേടിയിരിക്കുകയാണ്. 30 സീറ്റുകളിലാണ് എന്‍ഡിഎ എത്തിയിരിക്കുന്നത്.
മഹാരാഷ്ട്രയിൽ ബിജെപി, ഷിൻഡെ പക്ഷ ശിവസേന, അജിത് പവാർ പക്ഷ എൻ സി പി സഖ്യ മഹായുതി കുതിപ്പിൽ. എൻ.ഡി.എ-218 സീറ്റുകളിലും ഇന്ത്യാ സഖ്യം 57 സീറ്റുകളിലുമാണ് മുന്നേറ്റം സൃഷ്ടിച്ചിരിക്കുന്നത്. 288 ൽ 51 സീറ്റിൽ മാത്രമാണ് പ്രതിപക്ഷ സഖ്യമായ മഹാവികാസ് അഘാഡി എത്തിയിരിക്കുന്നത്.
രണ്ട് സിറ്റിൽ സമാജ്വാദി പാർട്ടിയും രണ്ട്സീറ്റിൽ മജ്ലിസ് പാർട്ടിയും ഒരു സീറ്റിൽ സി.പി.എമ്മും മുന്നിലാണ്. പൃഥ്വിരാജ് ചവാൻ, വിജയ് വഡേടിവാർ, ബാലാസാഹെബ് തോറാട്ട്, യശോമതി തക്കൂർ തുടങ്ങി കോൺഗ്രസിലെ പ്രമുഖർ പിന്നിലാണ്.മുഖ്യമന്ത്രി ഏക്നാഥ് ഷാൻഡെ, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്നാവിസ്, അജിത് പവാർ എന്നിവരാണ് മുന്നിലുള്ളത്.
മഹാരാഷ്ട്രയിലും ജാർഖണ്ഡിലും എക്സിറ്റ്പോൾ ഫലങ്ങളെ ശരിവെക്കും വിധമാണ് തെരഞ്ഞെടുപ്പ് ഫലം പുറത്തെത്തികൊണ്ടിരിക്കുന്നത്.