മംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചിലില്‍പ്പെട്ട കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അര്ജുൻ ഓടിച്ച ലോറിയുടെ ഉടമ മനാഫും മുങ്ങൽ വിദഗ്ധൻ ഈശ്വര്‍ മാല്‍പെയും നാടകം കളിച്ചെന്ന് ഉത്തര കന്നട ജില്ല പൊലീസ് സൂപ്രണ്ട് എം. നാരായണ ആരോപിച്ചു.
മനാഫ് അർജുനായുള്ള തിരച്ചില്‍ വഴിതിരിച്ചുവിടാന്‍ ശ്രമിച്ചുവെന്ന് എസ്.പി കുറ്റപ്പെടുത്തില്‍. മനാഫിന്റെയും മാല്പെയുടെയും ഇടപെടല്‍മൂലം രക്ഷാപ്രവർത്തനത്തിന്റെ ആദ്യ രണ്ടു ദിവസം നഷ്ടമായി. ഇരുവര്‍ക്കുമെതിരെ കേസെടുത്തിട്ടുണ്ട്.
മനാഫിന്റെ ഇടപെടല്‍ ഉചിതമായ രീതിയിലായിരുന്നില്ലെന്ന് കാര്‍വാര്‍ എം.എല്‍.എ സതീഷ് കൃഷ്ണ സെയിൽ പ്രതികരിച്ചിരുന്നു. മനാഫ് കുടുംബത്തിന്റെ വൈകാരികത ചൂഷണം ചെയ്തുവെന്ന് അര്‍ജുന്റെ കുടുംബം ആരോപിച്ചതിന് പിന്നാലെയാണ് കേസെടുത്ത കാര്യം ഉത്തര കന്നട എസ്.പി വെളിപ്പെടുത്തിയത്.