ഇടുക്കി: ചിന്നക്കനാൽ 301 കോളനിയിൽ ചക്കക്കൊമ്പൻ കാട്ടാന രണ്ട് വീടുകൾ തകർത്തു. കല്ലുപറമ്പിൽ സാവിത്രി കുമാരൻ, ലക്ഷ്മി നാരായണൻ എന്നിവരുടെ വീടുകളാണ് ചക്കക്കൊമ്പൻ തകർത്തത്. സാവിത്രി കുമാരന്റെ വീടിന്റെ അടുക്കള ഭാഗവും ലക്ഷ്മി നാരായണന്റെ വീടിന്റെ മുൻഭാഗവുമാണ് തകർത്തത്. പുലർച്ചെയാണ് സംഭവം ഉണ്ടായത്. വീടുകളിലുണ്ടായിരുന്നവർ ആശുപത്രിയിലായിരുന്നതിനാൽ വലിയ അപകടമാണ് ഉണ്ടായത്. കൂടാതെ പ്രദേശത്തെ കൃഷികൾ നശിപ്പിക്കുകയും ചെയ്തു.