തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ്ണ ബജറ്റ് ഇന്ന്. രാവിലെ 9 മണിക്ക് നിയമസഭയിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റ് അവതരിപ്പിക്കും. കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ വരുമാന വർദ്ധനവിന് ആയുള്ള പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടായേക്കും.
അതോടൊപ്പം തന്നെ തദ്ദേശ തെരഞ്ഞെടുപ്പും തൊട്ടുപിന്നാലെയുള്ള നിയമസഭാ തെരഞ്ഞെടുപ്പും മുന്നിൽ കണ്ടുകൊണ്ടുള്ള പ്രഖ്യാപനങ്ങളും ഉൾപ്പെടാനിടയുണ്ട്. ക്ഷേമ പെൻഷന്റെ തുക വർദ്ധിപ്പിക്കുന്ന കാര്യത്തിലും തീരുമാനം ഉണ്ടായേക്കും. വയനാട് പുനരധിവാസ പ്രവർത്തനങ്ങൾക്കായുള്ള പാക്കേജും, വിഴിഞ്ഞം തുറമുഖ പദ്ധതി മുൻനിർത്തിയുള്ള വികസന പ്രഖ്യാപനങ്ങളും സ്വകാര്യ നിക്ഷേപങ്ങൾ, സ്റ്റാർട്ടപ്പുകൾ തുടങ്ങിയ മേഖലകളിലും കാര്യമായ പ്രഖ്യാപനങ്ങൾക്ക് സാധ്യതയുണ്ട്.