ടിക് ടോക്ക് നിരോധനത്തിനുള്ള നിയമം ജനുവരി 19, ഞായറാഴ്ച മുതലാണ് പ്രാബല്യത്തിലാകുന്നത്. യുഎസിൽ പ്രവർത്തനം തുടരാൻ, ചൈനീസ് ഉടമസ്ഥതയിലുള്ള ബൈറ്റ്ഡാൻസ് കമ്പനി, ടിക് ടോക്കിന്റെ ഉടമസ്ഥത യുണൈറ്റഡ് സ്റ്റേറ്റ്സ് ഉടമകൾക്ക് കൈമാറണമെന്ന കേന്ദ്രത്തിന്റെ നിർദേശം നിലവിൽ പരിഗണനയിലായിരുന്നുവെങ്കിലും ഇതുവരെ യാതൊരു തീരുമാനവും ഉണ്ടായിട്ടില്ല.
ഇക്കാര്യത്തിൽ കമ്പനിയുടെ സുപ്രീംകോടതി അഭ്യർത്ഥനയും വിജയം കണ്ടില്ല. നിയമം നടപ്പാക്കുന്നത് തടയണമെന്ന ടിക് ടോക്കിന്റെ ആവശ്യത്തിന് അനുകൂല ഉത്തരവായി തീരുമാനമുണ്ടായില്ല. ജനുവരി 19നുശേഷം, ടിക് ടോക്കിന് ഗൂഗിൾ, ആപ്പിൾ ആപ്പ് സ്റ്റോറുകളിൽ നിന്ന് ഒഴിവാക്കപ്പെടാനുള്ള സാധ്യതയുണ്ട്.
നിലവിലെ പ്രസിഡന്റ് ജോ ബൈഡൻ ജനുവരി 20-ന് സ്ഥാനമൊഴിയുമ്പോൾ, പുതിയ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അധികാരമേൽക്കും. ജോ ബൈഡൻ, നിരോധനം നടപ്പാക്കാതെ പ്രഖ്യാപിച്ചാൽ മാത്രമേ ടിക് ടോക്കിന് യുഎസിൽ തുടരാനാകൂ. അതേ സമയം, ട്രംപ് നിയമത്തിന്റെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും കോടതി അനുകൂലതയില്ല.
ബൈറ്റ്ഡാൻസ് ഉടമസ്ഥതയിൽ നിന്നും മാറി യുഎസ് കമ്പനിയായാൽ മാത്രം രാജ്യസുരക്ഷാ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നാണ് നിയമനിർമ്മാണത്തിന്റെ ഉദ്ദേശ്യം. അതെസമയം ടിക് ടോക്കിന്റെ ഭാവി സംബന്ധിച്ച തീരുമാനമെടുക്കാൻ പുതിയ ഭരണകൂടത്തെ ബൈഡ അനുവദിച്ചേക്കുമെന്ന് സൂചനയുണ്ട്.