കോഴിക്കോട് : മുഖ്യമന്ത്രിയെ നിശ്ചയിക്കുന്ന പതിവ് മുസ്ലിം ലീഗിന് ഇല്ലെന്നും മുഖ്യമന്ത്രിപദവിയേക്കുറിച്ച് ചർച്ച ചെയ്യേണ്ട സമയമല്ല ഇതെന്നും എം കെ മുനീർ. ആരെയെങ്കിലും പുകഴ്ത്തിയത് കൊണ്ട് തീരുമാനത്തിൽ എത്തി എന്ന് പറയാൻ ആകില്ല, ജാമിഅ നൂരിയയുടെ പരിപാടിയിൽ പല നേതാക്കളെയും ക്ഷണിക്കാറുണ്ട്, മുഖ്യമന്ത്രിയെ മുസ്ലിം ലീഗ് നിശ്ചയിച്ച് നൽകാറില്ല.
അങ്ങനെ ഒരു കീഴ്വഴക്കം ലീഗിനില്ല.തിരഞ്ഞെടുപ്പിലേക്ക് ഇനി ഒരു വർഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജമാത്തെ ഇസ്ലാമിയുമായി ബന്ധം ഉണ്ടാക്കിയിരുന്നത് സിപിഐഎം ആണെന്നും എൽഡിഎഫ് ജമാത്തെ ഇസ്ലാമി ബന്ധം ചരിത്രത്തിൽ നിന്നുമായില്ലെന്നും മുനീർ വ്യക്തമാക്കി.