ലോകത്തിലെ ഏറ്റവും വലിയ ആത്മീയ ചടങ്ങായ മഹാകുംഭമേളക്ക് ഇന്ന് പര്യവസാനം. മഹാ ശിവരാത്രി ദിനത്തിൽ പുണ്യസ്നാനത്തിന് ജനപ്രവാഹത്തെ പ്രതീക്ഷിച്ചിരിക്കുകയാണ് ഉത്തർപ്രദേശിലെ പ്രയാഗ്രാജ്. ഇത്തവണ ത്രിവേണി സംഗമത്തില്‍ പുണ്യസ്നാനം ചെയ്തതത് 70 കോടിയോളം ഭക്തരാണെന്ന് യുപി സർക്കാരിൻ്റെ കണക്കുകൾ വ്യക്തമാക്കുന്നു.
45 ദിവസത്തെ മഹാകുംഭമേളയാണ് ഇന്ന് അവസാനിക്കുന്നത്. കുംഭമേളയിൽ പങ്കെടുത്ത് ത്രിവേണി സംഗമത്തിൽ സ്നാനം ചെയ്യുമ്പോൾ പാപങ്ങൾ അലിഞ്ഞില്ലാതാകുന്നുവെന്നാണ് വിശ്വാസം. സനാതന ധർമത്തിൽ പങ്കാളികളാകണമെന്ന യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെ ആഹ്വാനത്തോടെയായിരന്നു കുഭമേള ചടങ്ങുകൾക്ക് തുടക്കമായത്.