തിരുവനന്തപുരം: മുഖ്യമന്ത്രി ഹിന്ദു അഭിമുഖത്തില്‍ നടത്തിയ പരാമര്‍ശത്തില്‍ പ്രതികരണവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആര് ബിന്ദു. ‘ദ ഹിന്ദു’വില്‍ അഭിമുഖം വന്നത് മാധ്യമ ധര്മ്മത്തിന് നിരക്കാത്ത കാര്യമെന്ന് ആര് ബിന്ദു പ്രതികരിച്ചു. മാധ്യമങ്ങള്‍ പറയാത്ത കാര്യങ്ങള്‍ പറഞ്ഞു. തെറ്റായ അഭിമുഖം നല്‍കിയത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.
മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്ന് അങ്ങനെ ഒരു പരാമര്‍ശം ഉണ്ടാകില്ല. മുഖ്യമന്ത്രി പറഞ്ഞത് എന്ന തരത്തില്‍ ചില വാചകങ്ങള്‍ ഒളിച്ചു കടത്തി. മുഖ്യമന്ത്രിയോടും ജനതയോടും ചെയ്ത മഹാ അപരാതമാണത്. കേരള രാഷ്ട്രീയത്തില്‍ ഇതിന് മുന്‍പ് നിരവധി വിവാദങ്ങള്‍ ഉണ്ടായിട്ടുണ്ട്. അന്വേഷിച്ച് കണ്ടത്തി നടപടി എടുക്കണമെന്നും ആര് ബിന്ദു കൂട്ടിച്ചേര്‍ത്തു.