ന്യൂഡൽഹി : മഹായുതി സഖ്യത്തിലെ കക്ഷിനേതാക്കളുമായി കൂടിക്കാഴ്ച നടത്തി ആഭ്യന്തരമന്ത്രി അമിത് ഷാ. മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ് വിഭജനത്തെ ചൊല്ലി അസംതൃപ്തി പുകയുന്നതിനിടെയാണ് കൂടിക്കാഴ്ച.
മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന (ഷിൻഡെ) അധ്യക്ഷനുമായ ഏകനാഥ് ഷിൻഡെ, നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ.സി.പി) അധ്യക്ഷൻ അജിത് പവാർ, ബി.ജെ.പി നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ് എന്നിവരുമായാണ് അമിത് ഷാ ഇന്നലെ ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയത്.
288 അംഗ മഹാരാഷ്ട്ര നിയമസഭയിലേക്ക് ഇതുവരെ 182 സ്ഥാനാർഥികളെയാണ് മഹായുതി പ്രഖ്യാപിച്ചത്. ഇതിൽ ബി.ജെ.പി -99, ശിവസേന (ഷിൻഡെ) -45, എൻ.സി.പി-38 എന്നിങ്ങനെയാണ് വിഭജിച്ചത്. ബാക്കിയുള്ള 106 സീറ്റുകളിൽ ഭൂരിഭാഗവും ബി.ജെ.പിയും ശിവസേനയും പങ്കിട്ടെടുത്തേക്കുമെന്നാണ് വിവരം.