കൊൽക്കത്തയിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ പ്രതിഷേധം ശക്തമാക്കി ഡോക്ടർമാർ. ഐഎംഎയുടെ 24 മണിക്കൂർ രാജ്യവ്യാപക സമരം ആരംഭിച്ചു. അടിയന്തര സേവനം ഒഴികെയുള്ളവ ബഹിഷ്കരിച്ച് പ്രതിഷേധം.
സംസ്ഥാനത്ത് മെഡിക്കൽ പിജി അസോസിയേഷന്റെ നേതൃത്വത്തിലും സമരം ആരംഭിച്ചു. സംസ്ഥാനത്തെ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളിൽ ഒപി ഡോക്ടര്‍മാർ ഒ.പി ബഹിഷ്കരിച്ചു.