ബിഹാറില്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച ഡോക്ടറുടെ ജനനേന്ദ്രിയം മുറിച്ച് നഴ്സ്. ബിഹാറിലെ സമസ്തിപുര ജില്ലയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ഡോക്ടര്‍ സഞ്ജയ് കുമാറിനെയും സഹായികളായ സുനില്‍ കുമാര്‍ ഗുപ്ത, ആവദേഷ് കുമാര്‍ എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു. കേസില്‍ പാലീസ് അന്വേഷണം പുരോഗമിക്കുകയാണ്. രക്തം പുരണ്ട വസ്ത്രങ്ങളും സംഭവസ്ഥലത്തുനിന്നും കണ്ടെത്തിയിട്ടുണ്ട്.
ഡോക്ടറും സഹായികളും മദ്യലഹരിയില്‍ നഴ്സിനോട് അപമര്യാദയായി പെരുമാറി. ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതോടെ സര്‍ജിക്കല്‍ ബ്ലെയ്ഡ് കയ്യിലെടുക്കുകയും ഡോക്ടറുടെ ജനനേന്ദ്രിയം മുറിക്കുകയുമായിരുന്നു. ഉടന്‍ തന്നെ സംഭവസ്ഥലത്ത് നിന്ന് യുവതി ഓടി രക്ഷപ്പെട്ടു. എന്നാല്‍ സഹായികളായ ആവദേഷും സുനിലും യുവതിയെ പിന്തുടര്ന്നു. ഇതിനിടെ പൊലീസിന്റെ എമര്‍ജന്‍സി നമ്പറിലേക്കും യുവതി വിളിച്ച് വിവരമറിയിച്ചിരുന്നു. ഉടനെ സ്ഥലത്തെത്തിയ പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു.