കോട്ടയം: സിപിഎം കോട്ടയം ജില്ലാ സമ്മേളനത്തിൽ യുവജന-വിദ്യാർത്ഥി സംഘടനകൾക്കെതിരെ രൂക്ഷ വിമർശനം.സംഘടന റിപ്പോർത്തിന്റെ അടിസ്ഥാനത്തിലാണ് വിമർശനമുയർന്നത്. ബഹുജന പ്രശ്നങ്ങൾ ഏറ്റെടുത്ത് യുവാക്കളിൽ സ്വാധീനം ചെലുത്താൻ ഡിവൈഎഫ്ഐക്ക് കഴിയുന്നില്ല. എസ്എഫ്ഐ നേതാക്കൾക്ക് വിദ്യാർത്ഥികളോടുള്ള മനോഭാവം മൂലം ക്യാമ്പസുകളിൽ സീറ്റ് കുറയുന്നെന്നുമാണ് വിമർശനം.
ബിജെപിയുടെ വളർച്ച ഇടത് വോട്ടുകളിൽ വിള്ളൽ വീഴ്ത്തുന്ന ഗൗരവതരമാണെന്നും റിപ്പോർട്ടിലുണ്ട്. സമീപകാലത്ത് എസ്എഫ്ഐയും ഡിവൈഎഫ്ഐയും സ്വീകരിച്ച പല നടപടികളും സിപിഎമ്മിന് വലിയ തലവേദന സൃഷ്ടിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ ഇത്തരമൊരു വിമർശനം ഉയർന്നിരിക്കുന്നത്. മാതൃ സംഘടനയ്ക്ക് തലവേദന തുടർച്ചയായതോടെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് യൂണിറ്റ് ആഴ്ചകൾക്ക് മുമ്പ് സിപിഎം നേതൃത്വം ഇടപെട്ട് പിരിച്ചുവിട്ടിരുന്നു.