പൈലറ്റില്ലാതെ വിമാനത്താവളത്തിൽ കുടുങ്ങി യാത്രക്കാർ. കൊച്ചിയില്‍ നിന്നും ഇന്നലെ രാത്രി 11 മണിക്ക് പോകേണ്ട മലിന്‍ഡോ എയര്‍ലൈന്‍സ് വിമാനത്തിൽ പോകേണ്ടിയിരുന്ന യാത്രക്കാരാണ് കുടുങ്ങിയത്. പൈലറ്റിന്റെ ഡ്യൂട്ടി സമയം കഴിഞ്ഞതിനാലാണ് യാത്രാ മുടങ്ങിയത്. 140 ഓളം യാത്രക്കാരാണ് ഈ വിമാനത്തിൽ പോകാനിരുന്നത്. ഇവരെ ഹോട്ടലുകളിലേക്ക് മാറ്റി.
മറ്റൊരു പൈലറ്റ് എത്തി ഇന്ന് വൈകിട്ട് അഞ്ചിന് മാത്രമേ യാത്രക്കാരെ മലേഷ്യയിലേക്ക് കൊണ്ടുപോകുകയുള്ളു. നിശ്ചിത സമയം മാത്രമാണ് ഒരു പൈലറ്റിന് വിമാനം പറത്താന്‍ അനുമതിയുള്ളത്. മലിന്‍ഡോ എയര്‍ലൈന്‍സ് പ്രധാന സ്ഥലങ്ങളില്‍ അല്ലാതെ രണ്ടില്‍ കൂടുതല്‍ പൈലറ്റുമാര്‍ ക്യാംപ് ചെയ്യാറില്ല.