ഏറെ വിവാദങ്ങൾക്ക് ശേഷം എമ്പുരാന് സിനിമയുടെ റീ എഡിറ്റഡ് പതിപ്പ് ഇന്ന് മുതൽ തീയേറ്ററുകളിൽ എത്തും. വൈകിട്ടോടെയായിരിക്കും റീ എഡിറ്റ് ചെയ്ത ചിത്രത്തിന്റെ പ്രദര്‍ശനം. ഗുജറാത്ത് കലാപത്തിലെ ചില ഏടുകളും . ഗര്‍ഭിണിയെ ബലാത്സംഗം ചെയ്യുന്ന രംഗമടക്കം മൂന്ന് മിനിറ്റ് വെട്ടിമാറ്റിയാണ് ചിത്രമെത്തുന്നത്. ചിത്രത്തിലെ ബജ്രംഗി എന്ന വില്ലന്റെ പേരും മാറ്റിയേക്കും എന്നും റിപ്പോർട്ടുകൾ ഉണ്ട്.
സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ഇന്നലെ മനോഹൻലാൽ ഖേദം പ്രകടിപ്പിക്കുയും പ്രൃഥ്വിരാജ് മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവയ്കുകയും ചെയ്തിരുന്നു. എന്നാൽ മോഹൻലാലിന്റെ പോസ്റ്റിന് പിന്നാലെയും വിമർശനങ്ങൾ ഉയർന്നിരുന്നു. ചിത്രത്തിന്റെ റീഎഡിറ്റിനെ വിമർശിച്ച് മുഖ്യമന്ത്രി അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. അതേസമയം ചിത്രത്തിനായി കഥയൊരുക്കിയ മുരളി ഗോപി വിവാദങ്ങളില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.