ചരിത്രകാരന്മാരെ നിരന്തരം കുഴപ്പിച്ച ശരീരഭാഗങ്ങള്‍ കൊളംബസിന്റേതെന്ന് സ്ഥിരീകരിച്ചു. സെവിയ്യയിലെ കത്രീഡലില്‍ നിന്ന് ലഭിച്ചത് കൊളംബസിന്റെ മൃതദേഹാവശിഷ്ടം എന്ന് സ്ഥിരീകരിച്ചു. 20 വര്‍ഷം മുന്‍പ് സ്പെയിനിലെ സെവിയ്യ കത്തീഡ്രല്‍ നിന്ന് കൊളംബസിന്റേതെന്ന് സംശയിക്കുന്ന കുറച്ച് അസ്ഥികളാണ് കണ്ടെത്തിയിരുന്നത്.
കൊളംബസിന്റെ പിന്തലമുറക്കാരായ സഹോദരന് ഡീഗോയുടെയും മകന് ഹെര്‍ണാണ്ടോയുടെയും ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ച് സംഘത്തിന് ലഭിച്ച അസ്ഥികളെ പരിശോധിച്ചു. ഇതില്‍ വളരെ വലിയ സാമ്യമാണ് സംഘം കണ്ടെത്തിയത്.
കൊളംബസ് സ്പെയിനിലാണ് ജീവിച്ചിരുന്നതെന്നും അദ്ദേഹം ജൂതനായിരുന്നുവെന്നുമാണ് ഗവേഷണ സംഘത്തിന്റെ അന്വേഷണത്തില്‍ തെളിഞ്ഞത്. മതപീഡനം സഹിക്കവയ്യാതെ ഒരുപക്ഷെ അദ്ദേഹം വ്യക്തിത്വം മറച്ചുവെക്കുകയോ, ക്രൈസ്തവനായി മതംമാറിയതോ ആകാമെന്ന് ഗവേഷകര്‍ സംശയിക്കുന്നുണ്ട്.
1506ല്‍ സ്പെയിനില്‍ വെച്ചായിരുന്നു കൊളംബസ് മരിച്ചത്. പിന്നീട് ശരീരം കരീബിയന്‍ ദ്വീപായ ഹിസ്പാനിയോലയിലേക്ക് കൊണ്ടുപോകുകയും അവിടെ നിന്ന് ക്യൂബ, സെവിയ്യ എന്നിവിടങ്ങളിലേക്ക് എത്തിച്ചുവെന്നാണ് കരുതപ്പെടുന്നത്.