ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്ജുന് അടക്കമുള്ളവര്‍ക്കായി നടക്കുന്ന പത്താംദിവസത്തെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ആര്‍മിക്കൊപ്പം എന്‍ ഡി എആര്‍ എഫ് സംഘവും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളാണ്.ബൂം എസ്കവേറ്റര്‍ പ്രവര്‍ത്തനം തുടങ്ങി.
രണ്ടര കിലോമീറ്റര്‍ ഉയരത്തില്‍ പറക്കാനും 20 മീറ്റര്‍ ആഴത്തിലുള്ള ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കഴിയുന്ന അത്യാധുനിക ഉപകരണമാണ് അഡ്വാന്‍സ്ഡ് ഡ്രോണ്‍ ബേസ്ഡ് ഇന്റലിജന്റ് അണ്ടര്‍ ഗ്രൗണ്ട് ബറീഡ് ഒബ്ജക്ട് ഡിറ്റക്ടറി.
ആര്‍മിക്കൊപ്പം എന്‍ ഡി എആര്‍ എഫ് സംഘവും രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കുന്നു.ആക്ഷന്പ്ലാനുമായാണ് ദൗത്യസംഘം പത്താംദിവസത്തെ തിരച്ചിലിനിറങ്ങാനൊരുങ്ങുന്നത്.ശക്തമായ മഴയും നദിയിലെ കുത്തൊഴുക്കും ദൗത്യ സംഘത്തിന് പ്രതിസന്ധിയാകുമോയെന്ന് ആശങ്കയും നിലനില്‍ക്കുന്നുണ്ട്.