ന്യൂഡല്‍ഹി: യൂട്യൂബിലെയും മറ്റു സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളിലെയും ‘അശ്ലീല ഉള്ളടക്കം’ നിയന്ത്രിക്കുന്നത് ഗൗരവമായി പരിഗണിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി. യൂട്യൂബ് ഷോയിലൂടെ അശ്ലീല പരാമര്‍ശം നടത്തിയ ‘ഇന്ത്യ ഗോട്ട് ലേറ്റന്റെ’ യൂട്യൂബറും പോഡ്കാസ്റ്ററുമായ രണ്‍വീര്‍ അല്ലാബാദിയയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതിയുടെ ഈ നിർദേശം.
ജസ്റ്റിസുമാരായ സൂര്യകാന്ത് എന്‍.കോതീശ്വര്‍ സിങ് എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചിരുന്നത്.വിഷയത്തില്‍ സോളിസിറ്റര്‍ ജനറലിന്റെയും അറ്റോര്‍ണി ജനറലിന്റെയും സഹായം തേടാന്‍ മറ്റൊരു കേസില്‍ ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടിയോട് ബെഞ്ച് നിര്‍ദേശിച്ചു.’യൂട്യൂബര്‍മാര്‍ എന്ന് വിളിക്കപ്പെടുന്നവരുടെ കേസ് ഉണ്ടായിരുന്നു. നിങ്ങള്‍ (സര്‍ക്കാര്‍) എന്തെങ്കിലും ചെയ്യണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. സര്‍ക്കാര്‍ എന്തെങ്കിലും ചെയ്യാന്‍ തയ്യാറാണെങ്കില്‍, ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. അല്ലാത്തപക്ഷം, യൂട്യൂബ് ചാനലുകള്‍ ദുരുപയോഗം ചെയ്യുന്നതും ഇതെല്ലാം നടക്കുന്ന രീതിയില്‍ ശൂന്യമാക്കി നിര്‍ത്താന്‍ ഞങ്ങള്‍ അനുവദിക്കില്ല’ ജസ്റ്റിസ് സൂര്യ കാന്തിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.പ്രശ്നത്തിന്റെ പ്രധാന്യവും സെന്‍സിറ്റിവിറ്റിയും നാം അവഗണിക്കരുതെന്നും കോടതി പറഞ്ഞു. അടുത്ത വാദത്തില്‍ സോളിസിറ്റര്‍ ജനറലിന്റെയും അറ്റോണി ജനറലിന്റെയും സാന്നിധ്യം ഉറപ്പാക്കാനും ഐശ്വര്യ ഭാട്ടിയോട് ആവശ്യപ്പെട്ടു.