ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ മാർഗനിർദ്ദേശങ്ങൾ സുപ്രീം കോടതി സ്റ്റേ ചെയ്തു. ചട്ടങ്ങൾ പാലിച്ച് ആനയെഴുന്നള്ളിപ്പ് നടത്താമെന്ന് സുപ്രീം കോടതി. ജസ്റ്റിസ് ബി വി നാഗരത്ന ജസ്റ്റിസ് എൻ കെ സിങ് എന്നിവരടങ്ങിയ ബെഞ്ചിന്റെയാണ് ഉത്തരവ്. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ നൽകിയ അപ്പീലിലാണ് നടപടി.
ഹൈക്കോടതി ഉത്തരവ് പ്രയോഗികമാണെന്ന് തോന്നുന്നില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. കേസിൽ സംസ്ഥാന സർക്കാരിനും ആന ഉടമസ്ഥരുടെ സംഘടനകൾക്കും സുപ്രീം കോടതി നോട്ടീസ് നൽകി.
രണ്ട് ആനകൾ തമ്മിൽ കുറഞ്ഞത് 3 മീറ്റർ അകലം, ആനയിൽനിന്ന് പൊതുജനങ്ങളിലേക്ക് കുറഞ്ഞത് 8 മീറ്റർ അകലം, ആനയും തീ സംബന്ധമായ കാര്യങ്ങളും തമ്മില്‍ അഞ്ച് മീറ്റര്‍ ദൂര പരിധിയുണ്ടാകണം എന്നിങ്ങനെയുള്ള വിവിധ മാർഗനിർദ്ദേശങ്ങളാണ് ഹൈക്കോടതി പുറപ്പെടുവിച്ചത്.