വരാനിരിക്കുന്ന സിട്രോണ്‍ ബസാള്‍ട്ട് കൂപ്പെ എസ്യുവിയുടെ പുതിയ ടീസര്‍ വീഡിയോ പുറത്തുവിട്ട് കമ്പനി. ടീസര്‍ അതിന്റെ ഇന്റീരിയര്‍ സവിശേഷതകള്‍ എടുത്തുകാണിക്കുന്നതാണ്. മോഡലിന് 10.25 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, വ്യത്യസ്തമായ പാറ്റേണുള്ള ബീജ് ലെതറെറ്റ് ഫാബ്രിക് അപ്ഹോള്‍സ്റ്ററി എന്നിവയുണ്ട്.
പിന് ബെഞ്ച് സീറ്റില്‍ ഫിക്സഡ് ഹെഡ്റെസ്റ്റ്, കപ്പ് ഹോള്‍ഡറുകളുള്ള മടക്കാവുന്ന ആംറെസ്റ്റ്, മൂന്ന് പോയിന്റ് സീറ്റ് ബെല്‍റ്റ് എന്നിവ വാഗ്ദാനം ചെയ്യുന്നു. വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, സ്റ്റോറേജുള്ള ഫ്രണ്ട് ആംറെസ്റ്റ്, ടോഗിള്‍ സ്വിച്ചുകളുള്ള ഓട്ടോ ക്ലൈമറ്റ് കണ്ട്രോള്, ക്രൂയിസ് കണ്ട്രോള്, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ്, കീലെസ് എന്‍ട്രി തുടങ്ങിയ ഫീച്ചറുകളും കൂപ്പെ എസ്യുവിയില് ഉണ്ടാകും.
ബസാള്‍ട്ട് 1.2 എല്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന് ഉപയോഗിക്കും, ഇത് പരമാവധി 110 പിഎസ് പവറും 205 എന്‍എം വരെ ടോര്‍ക്കും നല്‍കും. ഇ3 എയര്‍ക്രോസ് എസ്യുവിയില് ഡ്യൂട്ടി ചെയ്യുന്ന അതേ പവര്‍ട്രെയിന്‍ തന്നെയാണിത്. 6-സ്പീഡ് മാനുവല്‍, 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്സ്മിഷനുകള് ഓഫര്‍ ചെയ്യും.