ജന്മാവകാശ പൗരത്വം നിര്‍ത്തലാക്കുന്ന വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന് തിരിച്ചടി. ജന്മാവകാശ പൗരത്വം നിര്‍ത്തലാക്കുന്ന ട്രംപിന്റെ ഉത്തരവ് യു എസ് കോടതി തടഞ്ഞു. ട്രംപിന്റെ ഉത്തരവ് ഭരണഘടനാലംഘനമെന്ന് ചൂണ്ടികാട്ടിക്കൊണ്ടാണ് കോടതി ഇത് തടഞ്ഞുകൊണ്ടുള്ള ഉത്തരവിറക്കിയത്.
ട്രംപിന്റെ സ്ഥാനാരോഹണത്തിന് പിന്നാലെ പ്രഖ്യാപിച്ച നയം കടുത്ത എതിര്‍പ്പാണ് സൃഷ്ടിച്ചത്. നിയമവിരുദ്ധമായി താമസിക്കുന്ന മാതാപിതാക്കള്‍ക്ക് യുഎസില്‍ ജനിക്കുന്ന കുട്ടികളുടെ ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു ട്രംപിന്റെ ഉത്തരവ്. എക്സിക്യൂട്ടീവ് ഉത്തരവിനെ് ഫെഡറല്‍ ജഡ്ജി രണ്ടാമത്തെ തവണയാണ് താല്‍ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.