എറണാകുളം: തൊഴിലാളിദിനത്തില്‍ തുടങ്ങുന്ന വേണാടിന്റെ സ്റ്റോപ്പുമാറ്റം എട്ടിന്റെ പണിയെന്ന് കൊച്ചിയിലെത്തുന്ന തൊഴിലാളികള്‍. റെയില്‍വേ വാഗ്ദാനം ചെയ്യുന്ന സമയം ലാഭം രണ്ടേ രണ്ട് പ്ലാറ്റ് ഫോമുകള്‍ മാത്രമുള്ള നോര്‍ത്ത് സ്റ്റേഷനില്‍ സാധ്യമാണോ എന്ന് റെയില്‍വേ ചിന്തിക്കണമെന്നാണ് അവരുടെ ആവശ്യം.
വേണാട് കിട്ടിയേ തീരു എന്ന് നിര്‍ബന്ധം യാത്രക്കാര്‍ക്കില്ല. മെമു വേണം. ആവശ്യമല്ല അത്യാവശ്യമാണത്. മെട്രോയെ ആശ്രയിക്കുന്നതും പ്രായോഗികമല്ലെന്ന് യാത്രക്കാര്‍ പറയുന്നു.
നാളെ മുതല്‍ തിരുവനന്തപുരത്ത് നിന്ന് തിരിക്കുന്ന വേണാട് രാവിലെ 9.50ന് നോര്‍ത്ത് സ്റ്റേഷനിലെത്തും. 9.55ന് ഷൊര്‍ണൂര്‍ ഭാഗത്തേക്ക് പോകും. തിരിച്ച് വരുന്ന വണ്ടി 5.15ന് നോര്‍ത്തിലെത്തും 5.20ന് തൃപ്പൂണുത്തുറ വഴി തിരുവനന്തപുരത്തേക്ക് പോകും.