റീല്‍സ് ഷൂട്ട് ചെയ്യുന്നതിനിടെ വെള്ളച്ചാട്ടത്തില്‍ നിന്ന് 300 അടി താഴ്ചയിലേക്ക് വീണ് യുവതിക്ക് ദാരുണാന്ത്യം.ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സറും ട്രാവല്‍ വ്ലോഗറുമായ മുംബൈ സ്വദേശിനി ആന്‍വി കാംദാറാണ് (27) മരിച്ചത്.മഹാരാഷ്ട്രയിലെ റായിഗഡിനടുത്തുള്ള കുംഭൈ വെള്ളച്ചാട്ടത്തിലാണ് അപകടം നടന്നത്.
കൂട്ടുകാര്‍ക്കൊപ്പമാണ് ആന്‍വി കുംഭൈ വെള്ളച്ചാട്ടം കാണാന്‍ എത്തിയത്. റീല്‍സ് ഷൂട്ട് ചെയ്യുന്നതിനിടെ കാല് വഴുതി ആന്‍വി വെള്ളച്ചാട്ടത്തിലേക്ക് പതിക്കുകയായിരുന്നു.രക്ഷാപ്രവര്‍ത്തകര്‍ ആറ് മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവിലാണ് ആന്‍വിയെ കണ്ടെത്തിയത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചു.വീഴ്ചയില്‍ സംഭവിച്ച പരിക്കുകള്‍ കാരണം ചൊവ്വാഴ്ചയാണ് മരണം സംഭവിച്ചത്.