പത്തനംതിട്ട: അടൂർ ഇല്ലത്തുകാവ് ക്ഷേത്രത്തിൽ മോഷണം. മോഷ്ടാവ് ക്ഷേത്രത്തിലെ ശ്രീകോവിലും ഓഫീസ് മുറിയും മോഷ്ടാവ് തകർത്തു. ഒരു മാസത്തിലധികമുള്ള കാണിക്കയിലെ പണം നഷ്ടമായതായാണ് പ്രാഥമിക പരിശോധനയിലെ നിഗമനം. ആറു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ക്ഷേത്രത്തിൽ കവർച്ച നടക്കുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.