കൊച്ചി:ചലച്ചിത്ര സംവിധായകന് ജോഷിയുടെ വീട്ടില്‍ മോഷണം നടത്തിയ പ്രതിയെ പിടികൂടി.മുംബൈ സ്വദേശിയായ പ്രതിയെ ഉഡുപ്പിയില്‍ നിന്നാണ് പിടികൂടിയത്.മോഷ്ടിച്ച ആഭരണങ്ങളും സഞ്ചരിച്ച കാറും കണ്ടെത്തി.ജോഷിയുടെ കൊച്ചി പനംപള്ളി നഗറിലെ വീട്ടില്‍ നിന്നാണ് സ്വര്‍ണ്ണ,വജ്ര ആഭരണങ്ങളും പണവും മോഷണം പോയത്.ഏകദേശം ഒരുകോടി രൂപ മൂല്യമുള്ള വസ്തുക്കളാണ് ഇയാള്‍ മോഷ്ടിച്ചത്.