പാലക്കാട് ജില്ലയിൽ ഏകദേശം 2000-ത്തിൽ കൂടുതൽ ഇലക്ട്രിക് വാഹനങ്ങളുണ്ട്. വർധിച്ചുവരുന്ന ഇലക്ട്രിക് വാഹനങ്ങളുടെ ആവശ്യകത കണക്കിലെടുത്ത് വടക്കാഞ്ചേരി, നെന്മാറ, കൂറ്റനാട്, കുളപ്പുള്ളി എന്നിവിടങ്ങളിൽ ഇരുചക്ര, മുച്ചക്ര വാഹനങ്ങൾക്കായി പ്രത്യേക ചാർജിങ് പോയിൻ്റുകളും സ്ഥാപിച്ചിരുന്നു.
ലക്ഷങ്ങൾ മുടക്കി ഇവിടെ പലയിടങ്ങളിലും നിരവധി ചാർജിങ് പോയിൻറുകളാണ് സ്ഥാപിച്ചതും. വടക്കാഞ്ചേരി വളാനി റോഡിലെ കെഎസ്ഇബിയുടെ ചാർജിങ് പോയിൻറുകളാണ് ദൃശ്യങ്ങളിലുള്ളത്.
അത്യാവശ്യം നല്ല രീതിയിൽ തന്നെ കാശുമുടക്കി പണിതെടുത്തതാണെന്ന് കണ്ടാൽ തന്നെ മനസ്സിലാകും. 3-ലധികം ചാർജിങ് പോയിൻറുകൾ ഉണ്ട്. ഇൻറർലോക്കൊക്കെ ഇട്ട് മികച്ച രീതിയിൽ തന്നെയാണ് സ്ഥലം ഉള്ളത്.
ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാൽ ഈ ചാർജിങ് പോയിൻറുകളൊന്നും, ഒന്നുപോലും വർക്കിങ് അല്ലാ എന്നുള്ളതാണ്. മെഷീനുകളിലെ ഫസ്റ്റ് കവറിംഗ് പോലും പോയിട്ടില്ല. പക്ഷേ വർഷങ്ങൾ കഴിഞ്ഞു.
ചാർജിങ് മെഷീനുകൾ സ്ഥാപിച്ചോ, ഉണ്ട് ഏറെ ഉണ്ട്, പക്ഷേ ഉപകാരത്തിൽ എത്തില്ല, ഇതിൻറെ പേരിൽ എഴുതി എടുത്ത ബാക്കി പണം എവിടെ പോയിട്ടുണ്ടാകും…? അതറിയില്ല മെഷീനുകൾ സ്ഥാപിച്ചതിനപ്പുറം ഇത് പ്രവർത്തക്ഷമമാണോ എന്ന് നോക്കേണ്ടത് നേതാക്കളുടെ കാര്യം അല്ലല്ലോ…