തിരുവനന്തപുരം:രാജ്യത്ത് ആദ്യമായാണ് സിനിമയിലെ സ്ത്രീകളുടെ ബുദ്ധിമുട്ടുകള്‍ പഠിക്കാന്‍ ഒരു സമിതിയെ നിയോഗിക്കുന്നത്.ജസ്റ്റിസ് ഹേമ തന്നെ റിപ്പോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.സിനിമയിലെ വനിതകള്‍ അനുഭവിക്കുന്ന വിഷയങ്ങള്‍ പഠിക്കാനാണ് ജസ്റ്റിസ് ഹേമയെ അധ്യക്ഷയാക്കി കമ്മിറ്റി രൂപീകരിച്ചത്.നിശ്ചിത സമയത്തിനുള്ളില്‍ നടപടിപൂര്ത്തിയാവാത്ത സാഹചര്യത്തില്‍ കാലാവധി നീട്ടി നല്‍കുകയായിരുന്നു.
കമ്മിറ്റി റിപ്പോര്‍ട്ടിന് അതീവ പ്രാധാന്യം നല്കി നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്.അടിയന്തിര പ്രാധാന്യത്തോടെ നടപ്പാക്കേണ്ട ശുപാര്‍ശകള്‍ നടപ്പാക്കി കൊണ്ടിരിക്കയാണ്.പൊതു മാനദണ്ഡം നടപ്പാക്കാന്‍ അധികാരമുണ്ടോ എന്നാണ് അന്വേഷിച്ചത്.സിനിമയില്‍ ഇന്റേണല്‍ സമ്മിറ്റിയുണ്ടാക്കി.വനിതകള്‍ സംവിധായകരാവുന്ന സിനിമള്‍ക്ക് പ്രോല്‍സാഹനം നല്‍കണമെന്നാണ് തീരുമാനിച്ചത്.സിനിമകള്‍ക്ക് ഒന്നര കോടി രൂപ നല്‍കുന്നുണ്ട്.ആറ് സിനിമകള്‍ സര്‍ക്കാര്‍ സഹായത്തോടെ നിര്‍മ്മിച്ചിട്ടുണ്ട്.സര്‍ക്കാര്‍ സഹായത്തോടെ നിര്‍മ്മിക്കുന്ന സിനികള്‍ അവസാനഘട്ടത്തിലാണ്.
ആദ്യനായികയെ കല്ലെറിഞ്ഞ് ഓടിച്ച ഈ നാട്ടില്‍ വനിതകളെ ഉപയോഗിച്ച് ആദ്യമായി സിനിമ നിര്‍മ്മിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു.കാനില്‍ പോലും ഇത് ചര്‍ച്ച ചെയ്തു.സിനിമാ- സീരിയല്‍ രംഗത്ത് കംപ്ലെയിന്റ് അതോറിറ്റി രൂപീകരിക്കാന്‍ തീരുമാനിച്ചു. സിനി എംപ്ലോയീസ് ആക്ട് ഉണ്ടാക്കാനുള്ള ശിപാര്‍ശ ഗൗരവമായാണ് കണ്ടിരിക്കുന്നത്.ഗൗരവ സ്വഭാവം കണക്കിലെടുത്ത് സമഗ്രമായ സിനിമാ നയം നടപ്പാക്കണം. കരട് തയ്യാറാക്കാനായി ഷാജി എന്‍ കരുണിന്റെ അധ്യക്ഷതയില്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
സിനിമാ നയത്തിന്റെ കരട് ചര്‍ച്ച ചെയ്യാനായി കോണ്‍ക്ലേവ് നടത്തും.എല്ലാവിഭാഗം സിനിമാക്കാരേയും അണിനിരത്തി ചര്‍ച്ച നടത്തും. വനിതകള്‍ക്കായി വിവിധ വിഭാഗങ്ങളില്‍ പരിശീലനം നല്‍കാനുള്ള പദ്ധതി ചലച്ചിത്രഅക്കാദമി വഴി ആരംഭിച്ചിട്ടുണ്ട്. ആറുമാസം സ്റ്റൈപന്റോടെയാണ് പരിശീലനം. ഏതെങ്കിലും മേഖലയില്‍ മികവ് പുലര്‍ത്തുന്ന സിനിമാ പ്രവര്‍ത്തകര്‍ക്ക്.നഞ്ചിയമ്മ, ശ്രുതി ശരണ്യം എന്നിവര്‍ അവാര്‍ഡ് വാങ്ങി. തുല്യ വേതനം നടപ്പാക്കുന്നതിന് സാങ്കേതികമായ ബുദ്ധിമുട്ടുണ്ട്. പ്രൊഫഷണലായ സാങ്കേതിക, അഭിനയ രംഗത്തുള്ളവര്‍ക്ക് നടപ്പാക്കാനാവില്ല.
ലൈംഗിക അതിക്രമങ്ങള്‍, ലഹരി ഉപയോഗം തടയല്‍ എന്നിവയാണ് ശുപാര്‍ശ. അതിലെല്ലാം സര്‍ക്കാര്‍ ഇടപെടുന്നുണ്ട്. സുരക്ഷിതമായ ബയോ ടോയ്ലെറ്റ്, വസ്ത്രം മാറാനുള്ള ഇടം എന്നിവയെല്ലാം ഉറപ്പുവരുത്തണം. ഇത് സര്‍ക്കാരിനായി മാത്രം എടുക്കാവുന്ന തീരുമാനമല്ല. സിനിമയില്‍ എല്ലാവരും കുത്തഴിഞ്ഞവരാണെന്ന അഭിപ്രായം സര്‍ക്കാരിന് അഭിപ്രായമില്ല. പ്രമേയത്തിന്റെ ശക്തികൊണ്ട് ലോക സിനിമാ ഭൂപടത്തില്‍ അടയാളപ്പെടുത്തിട്ടുണ്ട്. ചലച്ചിത്ര രംഗത്തെ ചെളിവാരിയെറിയുന്ന രീതി ചേരില്ല. പുരോഗമന വീക്ഷണമുള്ളവരാണ്. തിരക്കഥാ പരമായി വില്ലന്മാരുണ്ടാവാം. എന്നാല്‍ വീക്ഷണത്തില്‍ വില്ലന്മാര് ഉണ്ടാവരുത്.
സിനിമയിലേക്ക് നിരവധി യുവാക്കളും യുവതികളും കടന്നുവരുന്നുണ്ട്. പുതിയ തലമുറയെ സിനിമയില്വിലക്കരുത്. അനഭിലഷണീയമായ പ്രവണതകളെ ചോദ്യം ചെയ്യാന്‍ സിനിമാസംഘടനകള്‍ തയ്യാറാവണം. മാന്യമായ പെരുമാറ്റം ഉറപ്പുവരുത്തണം. സിനിമയ്ക്കുള്ളില്‍ മറ്റൊരു തിരക്കഥ വേണ്ട. ആശയപരമായ അഭിപ്രായ ഭിന്നതകള്‍ സിനിമയെ മെച്ചപ്പെടുത്താനായിരിക്കണം. കഴിവും സര്ഗാത്മകതയുമായിരിക്കണം സിനിമയില്‍ വളരേണ്ടത്.ആരെയെങ്കിലും തകര്‍ക്കുന്ന ഒരു പ്രവണതയും ഉണ്ടാവരുത്. ലൈംഗീകാതിക്രമങ്ങള്‍ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കരുത്.
സിനിമിയില്‍ ഗ്രൂപ്പുകള്‍ പാടില്ല. ആരെയും നശിപ്പിക്കാനാവാരുത് സിനിമാകൂട്ടായ്മ. സിനിമ സമൂഹത്തിന്റെ പരിച്ഛേദമാണ്, അതിനാല്‍ സമൂഹത്തിലുണ്ടാവുന്ന മൂല്യച്യുതി സിനിമയിലും കടന്നുവരാം. എന്നാല്‍ സിനിമയില്‍ ഒരു ദുഷ്പ്രവണതയും അനുവദിക്കില്ല. വേട്ടക്കാരനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടായിരിക്കും സര്‍ക്കാരിന് ഉണ്ടാവുക എന്ന് വീണ്ടും ആവര്‍ത്തിക്കുകയാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് നമ്മള് പൂഴ്ത്തിയിട്ടില്ല. പലരുടേയും സ്വകാര്യതയെ ബാധിക്കുന്ന ഭാഗങ്ങളുണ്ട്. ഇത് പുറത്തുവിടരുതെന്ന് ജസ്റ്റിസ് ഹേമ തന്നെ സര്‍ക്കാരിനെ അറിയിച്ചിരുന്നു. വെളിപ്പെടുത്തലുകള്‍ പുറത്തുവിടാന്‍ പാടില്ലെന്ന് ഹേമ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് റിപ്പോര്‍ട്ട് പുറത്തുവിടാന്‍ കഴിയില്ലെന്ന് ആദ്യം വിവരാവകാശ കമ്മീഷന് വ്യക്തമാക്കിയത്.ജസ്റ്റിസ് ഹേമ കേസ് എടുക്കാനായുള്ള നിര്‍ദ്ദേശം വച്ചിട്ടില്ല. മൊഴി നല്‍കിയവര്‍ക്ക് സംരക്ഷണം നല്‍കാനുള്ള നിര്‍ദ്ദേശം പ്രത്യേകം പറഞ്ഞിട്ടുണ്ട്.
പീഡന പരാതികളില്‍ നടിമാരുടെ പരാതികള്‍ ഒരിക്കലും പൊലീസ് മാറിനിന്നിട്ടില്ല. സിനിമയില്‍ അവസരം നല്‍കാമെന്നു പറഞ്ഞ് പീഡനം നടത്തിയ നടനെതിരെ കേസെടുത്തു, നടിയോട് ലൈംഗീക അതിക്രമം നടത്തിയ കേസെടുത്തു. ഒരു സംവിധായകനെതിരെയും കേസെടുത്തത് ഈ അടുത്താണ്.സിനിമയിലെ പീഡനം മാത്രമല്ല, പണം തട്ടിപ്പ്. പകര്‍പ്പവകാശലംഘനം എന്നിവയിലും കേസെടുത്തു. നടിയെ ഫോണിലൂടെ ശല്യം ചെയ്ത സംവിധായകനെതിരേയും കേസെടുത്തു. ഒരു കാര്യം വ്യക്തമാക്കുകയാണ്. ഹേമാ കമ്മിറ്റിക്ക് മൊഴി നല്കിയ ഏതെങ്കിലും വനിത രംഗത്തുവന്നാല്‍ സര്‍ക്കാര്‍ നടപടിയെടുക്കും. എത്ര ഉന്നതനായാലും നടപടിയുണ്ടാവും.
വയനാട് ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് കെ സി ബിസി 100 വീടുകള്‍ നിര്‍മ്മിച്ചു നല്‍കുമെന്ന് അറിയിച്ചതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നിരവധി പേരാണ് സാമ്പത്തിക സഹായം വാഗ്ധാനം ചെയ്ത് ദിവസവും എത്തുന്നത്.തമിഴ് നാട്ടില്‍ നിന്നും വന്ന റോട്ടറി ക്ലബ്ബ് ഭാരവാഹികള്‍ ഒരു കോടിയുടെ ചെക്ക് നല്കി. അത് സാന്റിയാഗോ മാര്‍ട്ടിന്റെ കമ്പനിയുടെ പേരിലുള്ള ചെക്കായിരുന്നു.
നിലവില്‍ വയനാട് ദുരന്തബാധിത പ്രദേശത്ത് 219കുടുംബങ്ങള്‍ ക്യാംപില്‍ കഴിയുന്നു. വാടക വീടിലേക്ക് മാറി. സര്‍ക്കാര്‍ അനുവദിച്ച വാടക നല്‍കും. 75 സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സുകള്‍ 85 കുടുംബങ്ങളെ താമസിപ്പിക്കാം. ശേഷിക്കുന്നവരെ താമസിപ്പിക്കാനായി 177 വീടുകള്‍ സര്‍ക്കാര്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 123 എണ്ണം താമസ യോഗ്യമാണ്. 105 വാടക വീടുകള്‍ അനുവിദിച്ച് നല്‍കിയിട്ടുണ്ട്. കൂടുതല്‍ വീടുകള്‍ കണ്ടെത്തി നല്‍കുന്നതിന് കൂടുതല്‍ തടസം ഇല്ല.
ചൂരല്‍മലയിലും മുണ്ടക്കൈയിലുമായി ദുരന്തത്തില്‍ അകപ്പെട്ടവരില്‍ 17കുടുംബങ്ങളില്‍ ആരും അവശേഷിക്കുന്നില്ല. അംഗങ്ങളായ 65 പേര് മരിച്ചുപോയി. 59 പേരുടെ ആശ്രിതര്‍ക്ക് എസ് ടി ആര് എഫില്‍ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുമായി 6 ലക്ഷം രൂപവീതം വിതരണം ചെയ്തു. 691 കുടുംബങ്ങള്‍ക്ക് അടിയന്തിരമായി പതിനായിരം വീതം. 172 പേരുടെ മരണാനന്തര ചടങ്ങുകള്‍ക്കായി 119 പേരെ ഇനി കണ്ടെത്താനുണ്ട്. അവരുടെ ബന്ധുക്കളില്‍ നിന്നും ഡി എന്‍ എ സാമ്പിളുകള്‍ ശേഖരിച്ചു.
അതിജീവിനത്തിനായി പൊരുതുന്നവരെ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ ബാങ്കുകളുടെ സഹായം ആവശ്യമാണ്. വായ്പകള്‍ എടുത്തവരാണ് ഏറെ പങ്കും, വീടും കൃഷിയും നാമാവശേഷമായി. ഒറ്റപ്പെട്ടുപോയവരും ഇതിലുണ്ട്. ഇവരുടെ അതിജീവനത്തിനായി നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കും. അതിന്റെഭാഗമായാണ് വായ്പ എഴുതി തള്ളാന്‍ തീരുമാനിച്ചത്. ദേശസാല്‍കൃത ബാങ്കുകളോടും വായ്പകള്‍ എഴുതിത്തള്ളാന്‍ നിര്‍ദ്ദേശം സമര്‍പ്പിച്ചു. ഇ എം ഐകള്‍ തിരിച്ചടക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ദുരന്തത്തിന് ശേഷം തിരിച്ചടവ്. കാര്‍ഷികവും കാര്‍ഷികേതരവുമായ വായ്പകള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിക്കും. ഇ എം ഐ നിബന്ധനകള്‍ ലഘൂകരിക്കും. 30 മാസകാലയളവില്‍ 20,000 രൂപയുടെ ചെറു വായ്പകള്‍ അനുവദിക്കും.നിലവിലുള്ള വായ്പകളില്‍ ബാങ്ക് നടപടികള്‍ തല്ക്കാലം നിര്‍ത്തിവെക്കും.
വയനാട് ദുരന്തത്തിന്റെ ഭാഗമായി സര്‍ക്കാര്‍ നടത്താറുള്ള ഓണം വാരാഘോഷ പരിപാടി ഒഴിവാക്കി. ഓണം കേരളത്തിന്റെ പൊതു ഉല്‍സവമാണ്. നാടിന്റെ ഐക്യത്തിന്റെയും സാഹോദര്യത്തിന്റേയും ഉല്‍സവമാണ്. മാനവ ഹൃദയം നിറഞ്ഞതാവട്ടെ ഓണാഘോഷം.
നാല് ലക്ഷം പേര് 36 കോടി രൂപ ചിലവഴിച്ചാണ് സപ്ലൈകോ ഓണം ഫെയര്‍ സംഘടിപ്പിക്കുന്നത്. ജൈവപച്ചക്കറികള്‍ വില്‍ക്കാനുള്ള പദ്ധതിയും ഒരുക്കും. 13 ഇനം നിന്യോപയോഗ സാധനങ്ങള്‍ സബ്സിഡി നിരക്കില്‍ വിതരണം ചെയ്യും. കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യും. 7 മുതല്‍ 14 1500 ചന്തകള്‍. 73 എണ്ണം സപ്ലൈകോയിലൂടെ. 13 ഇനം സാധനങ്ങള്‍ 10 40 ശതമാനം വരെ വിലക്കുറവില്‍ വില്‍പ്പന നടത്തും. ഖാദിക്ക് 8 മുതല്‍ 14 വരെ റിബേറ്റ് മേള നടക്കും. ഈ ബജറ്റില്‍ റിബേറ്റ് നല്‍കാനായി 15 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. ഓഗസ്റ്റ് 25 മുതല്‍ 14 വരെ റിബേറ്റോടെ വില്‍പ്പന നടക്കും.കലാകാരന്മാരും വ്യാപാരികളും പ്രയാസപ്പെടുന്ന നിലയുണ്ടാവില്ല. കയര്‍ഫെഡ് സെപ്റ്റംബര്‍ 30 23 % വരെ ഇളവ് നല്‍കും. രണ്ടായിരം കര്‍ഷ ചന്തകള്‍ നടത്തും. സാധാരണ പച്ചക്കറികള്‍ക്ക് വിലക്കുറവില്‍ വില്‍പ്പന നടത്തും. ജൈവ പച്ചക്കറികള്‍ 20 ശതമാനം കൂടുതല്‍ വിലയ്ക്ക് വാങ്ങി 10 ശതമാനം വിലക്കുറവില്‍ വില്‍പ്പന നടത്തും.