സ്വർണവിലയിൽ വീണ്ടും അനിശ്ചിതത്വം തുടരുന്നു. സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമൊന്നും രേഖപ്പെടുത്തിയിട്ടില്ല. ഇന്നലെയുള്ള അതേ നിരക്കിൽ തന്നെ തുടരുകയാണ്.
യുഎസ് പ്രസിഡന്റ് ട്രംപ് ഇറക്കുമതി തീരുവ വർധിപ്പിക്കുന്നതടക്കമുള്ള തീരുമാനങ്ങൾ വൈകുന്നത് അന്താരാഷ്ട്ര വിപണിയെ പ്രതികൂലമായി ബാധിച്ചതായി വിലയിരുത്തുന്നു. കേരളത്തിൽ ഇന്നത്തെ സ്വർണവില ഒരു ഗ്രാമിന് 7450 രൂപയും പവന് 59600 രൂപയുമാണ്. സംസ്ഥാനത്ത് രേഖപ്പെടുത്തിയതിൽ ഏറ്റവുമുയർന്ന സ്വർണവില 59640 രൂപയാണ്.18 കാരറ്റ് സ്വർണത്തിനും ഇന്നത്തെ വിപണി നിരക്കിൽ മാറ്റമില്ല. ഗ്രാമിന് 6140 രൂപയാണ് ഇന്നത്തെ വിപണി നിരക്ക്.
വെള്ളി വിലയും മാറ്റമില്ലാതെ തുടരുന്നു; ഗ്രാമിന് 99 രൂപയാണ് ഇന്നത്തെ നിരക്ക്. അതേസമയം, അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയിൽ ചെറിയ മാറ്റമുണ്ട്. ഔൺസിന് 2725 ഡോളറിലേക്ക് ഉയർന്നിട്ടുണ്ട്.