മോസ്കോ: ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ലെന്ന് ബ്രിക്സ് ഉച്ചകോടിയില്‍ ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി. ലോക സുരക്ഷയ്ക്ക് യുദ്ധമല്ല വേണ്ടത്, ചര്‍ച്ചയും നയതന്ത്രവുമാണ്. എല്ലാ രാജ്യങ്ങളും ഒന്നിച്ച് നിന്ന് ഭീകരവാദത്തെയും യുവാക്കളെ മതമൗലികവാദികളാക്കാനുള്ള നീക്കത്തെയും നേരിടണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
റഷ്യയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന് ഉജ്വല സ്വീകരണമാണ് നല്‍കിയത്. ശേഷം ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. യുക്രൈമായുള്ള സംഘര്‍ഷം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നാണ് മോദി പുടിനോട് ആവശ്യപ്പെട്ടത്. ബ്രിക്സിലേക്ക് കൂടുതല്‍ രാജ്യങ്ങളെ കൊണ്ടു വരുന്നത് സമവായത്തിലൂടെയാകണമെന്നും മോദി നിര്‍ദ്ദേശിച്ചു.കൃഷ്ണഭജന്‍ പാടിയാണ് ഇന്ത്യന്‍ സമൂഹം മോദിയെ സ്വീകരിച്ചത്.