ഓണത്തിന് മലയാളികള്‍ക്ക് സമൃദ്ധിയുടെ പ്രതീക്ഷയുമായി തിരുവോണം ബമ്പര്‍ ഹിറ്റായിരിക്കുകയാണ്. ഇതിനോടകം 23 ലക്ഷത്തിന് മേല്‍ ടിക്കറ്റുകളാണ് വിറ്റു തീര്‍ന്നിട്ടുളളത്. നിലവില്‍ അച്ചടിച്ച ടിക്കറ്റുകളില്‍ ഭൂരിഭാഗവും പൊതുജനങ്ങളിലേയ്ക്ക് എത്തിക്കഴിഞ്ഞു. 25 കോടി രൂപ ഒന്നാം സമ്മാനവും ഒരു കോടി രൂപ വീതം 20 പേര്‍ക്ക് നല്കുന്ന രണ്ടാം സമ്മാനവും 50 ലക്ഷം രൂപ മൂന്നാം സമ്മാനവും യഥാക്രമം 5 ലക്ഷവും 2 ലക്ഷവും നാലും അഞ്ചും സമ്മാനങ്ങളും 500 രൂപ അവസാന സമ്മാനവുമായാണ് തിരുവോണം ബമ്പര്‍ ടിക്കറ്റ് വില്‍പ്പന.
ഇക്കുറി പാലക്കാട് ജില്ലയാണ് വില്‍പ്പനയില്‍ മുന്നില്‍ നില്‍ക്കുന്നത്. കേരളത്തില്‍ മാത്രമാണ് സംസ്ഥാന ഭാഗ്യക്കുറിയുടെ വില്‍പ്പനയെന്നും പേപ്പര്‍ ലോട്ടറിയായി മാത്രമാണ് വില്‍ക്കുന്നതെന്നും കാട്ടി അവബോധ പ്രചരണം വകുപ്പ് ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്. ഹിന്ദിയ്ക്കൊപ്പം, തമിഴ് ഭാഷയിലും ഓണ്‍ലൈന്‍-വാട്സ്ആപ്പ് ലോട്ടറിക്കെതിരേയുള്ള അവബോധ പ്രചരണവുമായി വകുപ്പ് മുന്നോട്ട് പോവുകയാണ്.