തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ തിരുവോണം ബമ്പര്‍ ടിക്കറ്റ് ഇത്തവണ റെക്കോര്‍ഡ് വില്‍പ്പനയിലേക്ക്. 70 ലക്ഷം ടിക്കറ്റുകളില്‍ വില്‍പ്പന 58 ലക്ഷത്തിലേക്ക് കടന്നിരിക്കുകയാണ്. നറുക്കെടുപ്പിന് ആറ് ദിവസം ബാക്കിനില്‍ക്കെയാണ് റെക്കോര്‍ഡ് വില്‍പ്പന നടക്കുന്നത്. ഇക്കുറിയും പാലക്കാടാണ് വില്‍പ്പനയില്‍ മുന്നില്‍.
25 കോടി രൂപ ഒന്നാം സമ്മാനം എന്നത് മാത്രമല്ല ഓണം ബംബറിന്റെ പ്രത്യേകത.രണ്ടാം സമ്മാനമായി 20 പേര്‍ക്ക് കോടി രൂപയാണ്. ഇതുകൂടാതെ മൂന്നാം സമ്മാനം ഓരോ പരമ്പരയിലും 50 ലക്ഷം രൂപ വീതം 20 പേര്‍ക്കും ലഭിക്കും. തിരുവനന്തപുരത്തും തൃശൂരും ടിക്കറ്റ് വില്‍പ്പന 7 ലക്ഷം കടന്നു. 9ന് മുന്നേ മുഴുവന്‍ ടിക്കറ്റും വിറ്റു തീരാനാണ് സാധ്യത.