കൊച്ചി: മലയാള സിനിമയുടെ അമ്മയ്ക്ക്, കവിയൂർ പൊന്നമ്മക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തുന്നത് ആയിരക്കണക്കിനാളുകളാണ്. ഉച്ചയ്ക്ക് 12 മണിവരെ കളമശ്ശേരി മുനിസിപ്പൽ ടൗൺ ഹാളിൽ പൊതുദർശനം തുടരും. അതിനുശേഷം ആലുവയിലെ വീട്ടിലേക്ക് കൊണ്ടുപോകും. നാലുമണി വരെയാണ് വീട്ടില്‍ പൊതുദർശനമുണ്ടാകുക. അതിനുശേഷം സംസ്ഥാന ബഹുമതികളോടെ മൃതദേഹം സംസ്കരിക്കും.
കാൻസർ രോഗ ബാധിതയായിരുന്ന കവിയൂർ പൊന്നമ്മയുടെ അന്ത്യം വെള്ളിയാഴ്ച വൈകിട്ട് 5.30ന് ലിസി ആശുപത്രിയിലായിരുന്നു. വിയോഗം അറിഞ്ഞു മലയാള സിനിമ മേഖലയിലെ ഏറെപ്പേർ കൊച്ചിയിലെ ആശുപത്രിയിലേക്ക് ഇന്നലെ വൈകിട്ടുതന്നെ എത്തിയിരുന്നു.
മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെയുള്ള താരങ്ങൾ അമ്മയെ അവസാനമായി കാണാന്‍ എത്തിയിട്ടുണ്ട്. കേന്ദ്രമന്ത്രി സുരേഷ് ഗോപി, ദിലീപ്, മഞ്ജു പിള്ള, ജോമോൾ, സരയൂ, സംവിധായകരായ സിബി മലയിൽ, ബി. ഉണ്ണികൃഷ്ണൻ, നടൻ ചേർത്തല ജയൻ ഉൾപ്പെടെയുള്ളവർ ആദരാഞ്ജലിയർപ്പിച്ചു.
കരുമാലൂരിൽ പെരിയാറിന്റെ തീരത്തെ ‘ശ്രീപീഠം’ വീട്ടുവളപ്പിലാണ് സംസ്കാരം. മൂന്നര പതിറ്റാണ്ടു കാലത്തെ ചെന്നൈ ജീവിതത്തിനു ശേഷമാണ് കവിയൂർ പൊന്നമ്മ കരുമാലൂരിൽ പെരിയാറിന്റെ തീരത്തുള്ള വീട്ടിലേയ്ക്ക് എത്തുന്നത്.
പ്രളയസമയത്തു കുറച്ചു ദിവസം മാറി നിന്നതൊഴിച്ചാൽ വിശ്രമജീവിതം പൂർണമായി കരുമാലൂർ പുറപ്പിള്ളിക്കാവിലെ വീട്ടിലായിരുന്നു. കിഴക്കേ കടുങ്ങല്ലൂരിൽ താമസിക്കുന്ന ഇളയ സഹോദരനും കുടുംബവുമാണ് സുഖമില്ലാതിരുന്ന സമയത്തെല്ലാം ശുശ്രൂഷിച്ചിരുന്നത്.
I don’t think the title of your article matches the content lol. Just kidding, mainly because I had some doubts after reading the article.