കൊല്ലം ചിതറയില്‍ മൈക്രോ ഫിനാന്‍സ് സ്ഥാപനത്തിന്റെ ഭീഷണിയെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തെന്ന് പരാതി.ചിതറ പെരുവണ്ണാമൂലയിലെ ബന്ധുവീട്ടില്‍ 29 വയസുകാരനായ അരുണിനെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ചിതറ പൊലീസില്‍ പരാതി നല്കി.നിലമേല്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മൈക്രോ ഫിനാന്‍സ് സ്ഥാപനത്തില്‍ നിന്ന് അരുണ്‍ 60,000 രൂപയുടെ ലോണാണ് എടുത്തതെന്ന് ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ അരുണ്‍ അസുഖ ബാധിതനായതോടെ വായ്പയുടെ തിരിച്ചടവ് മുടങ്ങി. ഇതോടെ മൈക്രാഫിനാന്‍സുകാര്‍ ഭീഷണി തുടങ്ങിയെന്നാണ് കുടുംബത്തിന്റെ പരാതി.ആത്മഹത്യയ്ക്ക് കാരണക്കാരായവര്‍ക്കെതിരെ നടപടി വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.സംഭവത്തില്‍ ചിതറ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.