തൃശ്ശൂർ: തൃശ്ശൂർ പൂരം വെടിക്കെട്ട് പ്രതിസന്ധിയിൽ. വെടിക്കെട്ട് നടത്തുന്നതിനായി കേന്ദ്ര നിയമം ഭേദഗതി ചെയ്യണമെന്നും പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ് ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയൽ, സുരേഷ് ഗോപി എന്നിവരെ ദേവസ്വങ്ങൾ നേരിൽ കണ്ട് അഭ്യർഥിച്ചിട്ടും പ്രശ്ന പരിഹാരമായില്ലെന്ന് ജി രാജേഷ് പ്രതികരിച്ചു.
മെയ് ആറിനാണ് ഇത്തവണ തൃശ്ശൂര്‍ പൂരം. വെടിക്കെട്ട് പുരയില്‍ നിന്നും വെടിക്കെട്ട് നടത്തുന്ന സ്ഥലവും തമ്മില്‍ 200 മീറ്റര്‍ ദൂരം വേണമെന്ന കേന്ദ്ര നിയമമാണ് പൂരം നടത്തിപ്പിന് അനുകൂലമായി നില്‍ക്കുന്നത്. എന്നാല്‍ പൂരം വെടിക്കെട്ടിന് ഇതുവരെയും അനുമതി ലഭിച്ചിട്ടില്ല. വെടിക്കെട്ടിന് അനുമതി ഇല്ലെങ്കിൽ പൂരം നടത്തിപ്പ് പ്രതിസന്ധിയിലാകുമെന്നും ഇരു ദേവസ്വങ്ങളും വ്യക്തമാക്കി.