കൽപറ്റ: വയനാട് പഞ്ചാരക്കൊല്ലിയിൽ വീണ്ടും കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. പ്രദേശത്ത് കണ്ടെത്തിയ കാൽപ്പാടുകൾ കടുവയുടേത് തന്നെയെന്ന് വനം വകുപ്പ് ഉറപ്പിച്ചു. പരിസരങ്ങളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നും വനംവകുപ്പ് അറിയിച്ചു. തോട്ടം തൊഴിലാളിയായ രാധ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സ്ഥലത്തിന് അടുത്തായാണ് കടുവയുടെ കാൽപ്പാട് കണ്ടെത്തിയിട്ടുള്ളത്.