ഇസ്രായേൽ ഹമാസ് വെടിനിർത്തലിനുള്ള കരട് രേഖ കൈമാറി ഖത്തർ. അമേരിക്കയുടെയും ഖത്തറിന്റെയും മധ്യസ്ഥതയിൽ നടന്ന ചർച്ചകളിലാണ് വെടിനിർത്തൽ ധാരണയായത് . ഏറെ നാളായി വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കുകയായിരുന്നു. രഹസ്യാന്വേഷണ സംഘടനയായ മൊസാദിന്റെ തലവനടക്കമുള്ളവരുമായി ഖത്തറും അമേരിക്കയും നടത്തിയ ചർച്ചയിലാണ് ഈ നിർണായക പുരോഗതി.
അതിനിടയിലാണ് ഖത്തറിന്റെ നേതൃത്വത്തിൽ നടത്തിയ ചർച്ചകൾ നിർണായക പുരോഗതി കൈവരിച്ചത്. ഹമാസിനും ഇസ്രയേലിനും കരട് രേഖ കൈമാറി.ബന്ദികളെ കൈമാറുന്നതിലും, സേനാ പിന്മാറ്റത്തിനുമാണ് നിർദേശം. കൂടാതെ യുദ്ധഭൂമിയിൽ അന്താരാഷ്ട്ര സഹായം എത്തിക്കണമെന്നും നിർദേശമുണ്ട്.