വര്‍ഷങ്ങള്‍ക്ക് ശേഷം ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ന് വിശ്രമം. ശ്രീലങ്കയും ന്യൂസിലന്‍ഡും തമ്മിലുള്ള ആദ്യ ടെസ്റ്റിന്റെ നാലാം ദിനമായ ഇന്നാണ് മത്സരമില്ലാത്തത്. ശ്രീലങ്കയിലെ ഗാലെ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കേണ്ടിയിരുന്ന മത്സരത്തില്‍ ഇരുടീമുകള്‍ക്കും വിശ്രമം അനുവദിച്ചിരിക്കുകയാണ്. ഒന്നാം ടെസ്റ്റിന് ആതിഥേയത്വം വഹിക്കുന്ന ശ്രീലങ്കയില്‍ ഇന്ന് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്നതാണ് മത്സരത്തിന് വിശ്രമദിനമായി പ്രഖ്യാപിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പിന്റെ ഭാഗമായി ആതിഥേയരായ ടീമിലെ താരങ്ങള്‍ അവരുടെ മണ്ഡലങ്ങളില്‍ വോട്ട് രേഖപ്പെടുത്തും. മഴയോ മഞ്ഞോ പോലെ മത്സരത്തിന് തടസമായ യാതൊരു സാഹചര്യവും ഇല്ലാതെ 2008 ന് ശേഷം ടെസ്റ്റ് ക്രിക്കറ്റില്‍ ആദ്യമായാണ് വിശ്രമദിനം അനുവദിക്കുന്നത്.