തിരുവോണം ബമ്പര്‍ ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന് നടക്കും. ഉച്ചയ്ക്ക് രണ്ടു മണിക്ക് തിരുവനന്തപുരം ഗോര്‍ഖി ഭവനിലാണ് നറുക്കെടുപ്പ്. വി കെ പ്രശാന്ത് എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേരുന്ന ചടങ്ങില്‍ പൂജാ ബമ്പറിന്റെ പ്രകാശനം ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിര്‍വഹിക്കും. 25 കോടി രൂപ ഒന്നാം സമ്മാനവും ഒരു കോടി രൂപ വീതം 20 പേര്‍ക്ക് നല്കുന്ന രണ്ടാം സമ്മാനവുമാണ് ഭാഗ്യശാലികളെ കാത്തിരിക്കുന്നത്.
അതേസമയം ഓണം ബമ്പര്‍ ലോട്ടറി ടിക്കറ്റുകള്‍ മോഷണം പോയതായി പരാതി ഉയര്‍ന്നു. പുത്തൂര്‍ പൗണ്ട് റോഡില്‍ കരുവാന്‍ വീട്ടില്‍ രമേഷ് കുമാറിന്റെ 40 ഓണം ബമ്പര്‍ ലോട്ടറി ടിക്കറ്റുകളാണ് മോഷണം പോയത്. ടിക്കറ്റുകള്‍ കൂടാതെ 3,500 രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ ഒല്ലൂര്‍ പൊലീസില്‍ പരാതി നല്കി.