ഡല്‍ഹി: അരവിന്ദ് കെജ്രിവാളിന് പകരക്കാരനായി ഡല്‍ഹി ആര് ഭരിക്കുമെന്ന് ഇന്നറിയാം. കെജരിവാള്‍ രാജി പ്രഖ്യാപിച്ച സാഹചര്യത്തില്‍
ആംആദ്മി പാര്‍ട്ടി എംഎല്‍എമാരുടെ നിയമസഭാകക്ഷിയോഗം ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് ചേരും. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വസതിയിലാകും യോഗം. ഡല്‍ഹി മുഖ്യമന്ത്രി യോഗത്തില്‍ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കും.
മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനുള്ള വിശദമായ ചര്‍ച്ചകള്‍ക്കായി ആംആദ്മി പാര്‍ട്ടി രാഷ്ട്രീയകാര്യസമിതി യോഗം ഇന്നലെ വൈകീട്ട് മുഖ്യമന്ത്രിയുടെ വസതിയില്‍ ചേര്‍ന്നിരുന്നു. ആരാകും മുഖ്യമന്ത്രിയെന്ന് ചര്‍ച്ച നടന്നതായി ആംആദ്മി നേതാവ് സൗരഭ് ഭരദ്വാജ് മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. ഇന്നത്തെ യോഗത്തിന് ശേഷം എംഎല്‍എമാരുടെ പിന്തുണക്കത്ത് ലഫ്. ഗവര്‍ണര്‍ക്ക് നല്‍കും. വൈകീട്ട് നാലരയോടെ കെജ്രിവാള് ലഫ്. ഗവര്‍ണറെ കാണുമെന്നാണ് വിവരം.