ഇഞ്ചോടിഞ്ച് പോരാട്ടം നടന്നുകൊണ്ടിരിക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ തിരശീല വീഴും .പോയിന്റ് പട്ടികയിൽ നിന്ന് മാറാതെ നിലവിലെ ചാമ്പ്യൻമാരായ കണ്ണൂര്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. സമയക്രമം പാലിച്ച് മത്സരങ്ങൾ പുരോഗമിക്കുന്നുവെന്നതാണ് കലോൽസവത്തിന് മറ്റൊരു പ്രത്യേകത.
കൗമാരോത്സവത്തിന്റെ നാലാം ദിനമായ ഇന്ന് മിമിക്രി മോണോആകട് മത്സരങ്ങൾക്ക് പുറമെ അരങ്ങ് തകര്‍ക്കാൻ നാടകവും സംഘനൃത്തവും നാടോടി നൃത്തവും ഉണ്ട്.ഇന്നും പ്രധാനമത്സരങ്ങൾ നിറഞ്ഞ സദസ്സിലാണ് അരങ്ങേറുന്നത്. രാത്രി വൈകി വരെ നീളുന്ന മത്സരങ്ങൾ, കൂട്ടപ്പരാതികൾ. കലോത്സവത്തിലെ പതിവ് കാഴ്ചകൾ ഈ മേളയിൽ കാര്യമായില്ല.മത്സരങ്ങൾ എല്ലാം സമയക്രമം പാലിച്ചാണ് പുരോഗമിക്കുന്നത്. നാളെ വൈകീട്ട് സമാപനസമ്മേളനം പ്രതിപക്ഷനേതാവ് ഉദ്ഘാടനം ചെയ്യും .നടൻ ടൊവിനോ തോമസ് ആകും ചടങ്ങിലെ മുഖ്യാതിഥി.