ഷൊർണൂരിൽ ട്രെയിൻ തട്ടി ശുചീകരണ തൊഴിലാളികൾ മരിച്ചു. ഷൊർണൂർ റെയിൽവേ സ്റ്റേഷന് സമീപം പാലത്തിൽ വെച്ച് നടന്ന അപകടത്തിൽ 4 പേർ മരിച്ചതായി വിവരം ലഭിച്ചു. മരിച്ചവരിൽ രണ്ട് പേർ സ്ത്രീകളും രണ്ട് പേർ പുരുഷന്മാരും ആണ്.
ട്രെയിൻ വരുന്നതറിയാതെ ട്രാക്കിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയായിരുന്ന തമിഴ്നാട് സ്വദേശികളാണ് മരിച്ചത്. ലക്ഷ്മണൻ, വള്ളി, ലക്ഷ്മണൻ, റാണി എന്നിവരാണ് മരിച്ചത്. ഷൊര്‍ണൂര്‍ പാലത്തിൽ ഉച്ചക്ക് ശേഷമാണ് അപകടം നടന്നത്.
5 പേരടങ്ങുന്ന സംഘത്തിലെ 4 പേരാണ് മരിച്ചത്. ഒരാളുടെ മൃതദേഹം ട്രാക്കിൽ നിന്നും നിന്നും 2 പേരുടെ മൃതദേഹം പുഴയിൽ നിന്നും ലഭിച്ചു. പുഴയിൽ വീണ ഒരാളുടെ മൃതദേഹത്തിനായുള്ള തിരച്ചിൽ പുരോഗമിക്കുന്നു.