എഡിജിപി എംആര്‍ അജിത് കുമാറിനെ സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റിയ നടപടിയില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. അജിത്ത് കുമാറിനെതിരെ കൈകൊണ്ട നടപടിയുടെ കാരണം രാഷ്ട്രീയം അറിയുന്നവര്‍ക്ക് മനസ്സിലാവുമെന്നാണ് എംവി ഗോവിന്ദന് പ്രതികരിച്ചത്. ഒരു സമുദായമാണ് കള്ളക്കടത്ത് നടത്തുന്നതെന്ന് പറയാനാവില്ല. എന്നാല്‍ കുറ്റകൃത്യമല്ലെന്ന ധാരണ മാറ്റാന്‍ സമുദായ നേതാക്കള്‍ക്ക് ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ വാക്കു പാലിച്ചുവെന്നും എഡിജിപിക്കെതിരെ നടപടി എടുത്തുവെന്നും എംവി ഗോവിന്ദന് പറഞ്ഞു. അതേസമയം ഉപതെരഞ്ഞെടുപ്പില്‍ ചേലക്കരയിലും പാലക്കാടും സിപിഎമ്മിന് ബിജെപിയുമായി അഡ്ജസ്റ്റ്മെന്റുണ്ടെന്ന പിവി അന്‍വറിന്റെ പരാമര്‍ശം എംവി ഗോവിന്ദന് തള്ളിക്കളഞ്ഞു. അന്‍വറിന്റെ പരമാര്‍ശം ശുദ്ധ അസംബന്ധങ്ങള്‍ക്ക് മറുപടിയേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.