കഴിഞ്ഞ ദിവസമായിരുന്നു മുംബൈ ബാന്ദ്രയിലെ വീട്ടിൽ വെച്ച മോഷണ ശ്രമം പ്രതിരോധിക്കുന്നതിനിടെ നടൻ സൈഫ് അലി ഖാന് കുത്തേറ്റത് . തുടർന്ന് ലീലാവതി ആശപത്രിയിൽ പ്രേവേശിപ്പിച്ച താരത്തിന്റെ ആരോഗ്യസ്ഥിതി ഇപ്പോൾ പുരോഗമിച്ച് വരുകയാണ്. ഇപ്പോഴിതാ സെയ്ഫിന്റെ ഇൻഷുറൻസ് വിവരങ്ങൾ സംബന്ധിച്ച കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത് .എക്സിൽ പ്രചരിക്കുന്ന രേഖകളിൽ നടന്റെ ചികിത്സാ ചെലവുകളും ഡിസ്ചാർജ് തീയതിയുമടക്കമുള്ള വിവരങ്ങളുണ്ട്. നിവ ബുപ ഹെൽത്ത് ഇൻഷുറൻസ് ഹോൾഡറായ സെയ്ഫ് അലി ഖാൻ 35.95 ലക്ഷം രൂപയാണ് ആരോഗ്യ ഇൻഷുറൻസ് ക്ലെയിമായി ഫയൽ ചെയ്ത്.
അതിൽ 25 ലക്ഷം രൂപ നിലവിൽ അംഗീകരിച്ചിട്ടുണ്ട്. ഫൈനൽ ബില്ല് സമർപ്പിക്കുന്നത് അനുസരിച്ച് ബാക്കിയുള്ള തുക അനുവദിക്കുമെന്ന് സംഭവം സ്ഥിരീകരിച്ച് നിവ ബുപ ഹെൽത്ത് ഇൻഷുറൻസ് പ്രസ്താവനയിലൂടെ അറിയിച്ചു. ഇൻഷുറൻസ് രേഖയിൽ നിന്നുള്ള വിവരങ്ങൾ അനുസരിച്ച് സെയ്ഫ് അലി ഖാന് ജനുവരി 21ന് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആകാം. റിപ്പോർട്ടുകൾ പ്രകാരം താരത്തിന്റെ കഴുത്തിൻ്റെ വലതുഭാഗത്തും വലതു തോളിലും മുതുകിൻ്റെ ഇടതുഭാഗത്ത് ആഴത്തിലുള്ള കുത്തേറ്റിട്ടുണ്ട്. കൂടാതെ, ഇടത് കൈമുട്ടിന് ചെറിയ സ്ക്രാപ്പും ഉണ്ടായിരുന്നു.