കൊച്ചി: തൃക്കാക്കര എം.എൽ.എ ഉമാ തോമസിന് ഗുരുതര പരിക്ക്.
കലൂർ ജവഹർലാൽ നെഹ്റു ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൻ്റെ വിഐപി ഗാലറിയിൽ നിന്ന് വീണാണ് പരിക്ക് പറ്റിയത്. തുടർന്ന് എം എൽ എ ഉമ തോമസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺക്രീറ്റിൽ തലയടിച്ച് വീഴുകയും, തലക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്നുമാണ് പുറത്ത് വരുന്ന വിവരം.