മസ്കറ്റ്: ഉഷ്ണമേഖലാ ന്യൂനമര്‍ദ്ദം ‘അസ്ന’ കൊടുങ്കാറ്റായി രൂപപ്പെടുന്നു. പുതിയ അറിയിപ്പ് അനുസരിച്ച് ഒമാന്‍ തീരത്ത് നിന്ന് 920 കി.മീ അകലെയാണിത്. അറബിക്കടലിന്റെ വടക്ക് കിഴക്ക് ഭാഗത്ത് ന്യൂനമര്‍ദം ശക്തിപ്രാപിച്ച് ഉഷ്ണമേഖലാ കൊടുങ്കാറ്റായി മാറിയെന്ന് ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി സ്ഥിരീകരിച്ചിട്ടുണ്ട്. ജനങ്ങള്‍ക്ക് അധികാരികള്‍ കനത്ത ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.