വാഷിങ്ടണ്‍: പതിനായിരത്തോളം സര്‍ക്കാര്‍ ജീവനക്കാരെ പിരിച്ചുവിട്ട് ഡൊണാള്‍ഡ് ട്രംപ്. സാമ്പത്തിക ബാധ്യത കുറയ്ക്കാൻ സര്‍ക്കാര്‍ മേഖലയിൽ ജീവനക്കാരുടെ എണ്ണം കുറയ്ക്കുക എന്ന ലക്ഷത്തിന്റെ ഭാഗമാണ്. ട്രംപും ട്രംപിന്റെ ഉപദേശകനുമായ ഇലോണ്‍ മസ്കും ചേർന്നാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.
ഊര്‍ജം, ആരോഗ്യം, കൃഷി തുടങ്ങിയവ അടക്കമുള്ള വകുപ്പുകളിലെ ജീവനക്കാരും പിരിച്ചുവിട്ടവരില്‍ ഉള്‍പ്പെടുന്നു. ഇന്റേണല്‍ റവന്യൂ സര്‍വീസിലെ ആയിരത്തോളം ജീവനക്കാരെയും പിരിച്ചുവിടുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ആദ്യവര്‍ഷത്തില്‍ തൊഴില്‍സുരക്ഷ ലഭ്യമാകാത്ത പ്രൊബേഷനറി ജീവനക്കാരാണ് പിരിച്ചുവിട്ടവരില്‍ അധികവും.