അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്കുള്ള ദൂരം കുറഞ്ഞു വരികയാണ്…അഭിപ്രായ വോട്ടെടുപ്പുകളില്‍ കമലാഹാരിസിന്റെ ഗ്രാഫ് ഉയര്‍ന്നുവരുന്നത് കാണുന്ന ട്രംപിന് സഹിക്കാന്‍ ആകുന്നില്ല. ട്രപിന്റെ തന്ത്രങ്ങളൊന്നും മത്സരമുഖത്ത് ഏല്ക്കുന്നില്ലായെന്ന് സ്വന്തം പാര്‍ട്ടിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ തന്നെ ആശങ്കയായിരിക്കുകയാണ്.
അടുത്തിടയായി നിരവധി വിദ്വേഷ പരാമര്‍ശങ്ങളായിരുന്നു ട്രംപ് കമലാ ഹാരിന് നേരെ ഉതിര്‍ത്തത്. ട്രംപ് തന്നെ അടിപതറിയിരിക്കുന്നു എന്നതിന്റെ തെളിവുകളായി മാറിയിരിക്കുകയാണ് ഓരോ പ്രസംഗങ്ങളിലൂടെയും മനസ്സിലാകുന്നതും. എല്ലാം കൈവിട്ടുപോകുമോ എന്ന ചിന്തകള്‍ തന്നെയാകണം ട്രംപിന് കമലയോടുള്ള വിദ്വേഷത്തിന് കാരണമായിരിക്കുന്നത്.

കമലാഹാരിസിന്റെ വംശത്തേയും നിറത്തേയും ഒക്കെ അധിക്ഷേപിച്ചുകഴിഞ്ഞു ട്രംപ്. അത്തരത്തിലുള്ള വ്യക്തി അധിക്ഷപം തുടര്‍ന്നാല്‍ തോല്വിതന്നെയായിരിക്കും ഫലമെന്ന് റിപ്പബ്ലിക്കന്‍ സെനേറ്റും ട്രമ്പിന്റെ വിശ്വസ്തനുമായ ലിന്‍ഡ്സെ ഗ്രഹാം തന്നെ പാര്‍ട്ടിക്ക് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. എതിരാളിയെ തളര്‍ത്താനുള്ള പോയിന്റില്‍ ഫോക്കസ് ചെയ്യാതെ സ്വന്തം താല്പര്യത്തില് ഷോമാന് ചമയുകയാണ് ട്രംപെന്നുമാണ് ഗ്രഹാം ചൂണ്ടിക്കാട്ടുന്നത്.
ബൈഡനെതിരെ നിന്ന ട്രംപിന് ആത്മവിശ്വാസം ഏറെയായിരുന്നു, അതിനൊപ്പം വേദിയില്‍ നിന്ന് ഏറ്റ അക്രമം കൂടിയായപ്പോള്‍ ട്രംപ് വിജയം ഉറപ്പിച്ചിരുന്നു. എന്നാല്‍ ബൈഡന്റെ പിന്മാറ്റവും എതിര് സ്ഥാനത്തേയ്ക്ക് മറ്റാരെന്നതിലുമുപരി കമലാ ഹാരിസ് എത്തിയപ്പോള്‍ വെറും പെണ്ണ് എന്നൊരു മൈന്‍ഡായിരുന്നു ട്രംപിന്. മാത്രമല്ല ബൈഡനേക്കാള്‍ തോല്‍പ്പിക്കാന്‍ എളുപ്പം കമലയെ ആണെന്നായിരുന്നു ട്രംപ് പറഞ്ഞതും. പക്ഷേ, അത് വെറും ഓവര്‍ കോണ്‍ഫിഡന്‍സ് മാത്രമായിപ്പോയന്ന് ട്രംപ് തന്നെ ഇപ്പോള്‍ മനസ്സിലാക്കി കഴിഞ്ഞു.
പിന്തുണ ഏറെയുണ്ടായിരുന്നെങ്കിലും, അമേരിക്ക ഇന്നേവരെ കണ്ടതില്‍വെച്ച് ഏറ്റവും കടുത്ത ഏകാധിപതിയായ ഡൊണല്‍ഡ് ട്രംപിനോടാണ് കമല ഏറ്റുമുട്ടേണ്ടത് എന്ന ചിന്ത ഡെമോക്രറ്റിക് പാര്ട്ടിക്കൊന്നടങ്കം ഉണ്ടായിരുന്നതാണ്. ആ ആശങ്കകളെല്ലാം നിഷ്പ്രഭമാക്കികൊണ്ട് കമല മുന്നേറുകയാണ്.
ട്രംപെന്ന ഒറ്റവാക്കില്‍ നിലകൊണ്ട അമേരിക്ക എന്ന ആത്മവിശ്വാസം റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കും ഉണ്ടായിരുന്നു. എന്നാല്‍ ഒന്നിന് പിന്നാലെ മറ്റൊന്നായി എത്തുന്ന പോളിങിലൂടെ കമലാഹാരിസിന്റെ മുന്നേറ്റം ട്രംപിനെ അമ്പരപ്പിച്ചിരിക്കുകയാണ്.

സ്ഥാനാര്‍ത്ഥിത്വത്തിലേയ്ക്ക് ഇത്തവണ എത്തുക ട്രംപിനെ സംബന്ധിച്ച് അത്രയെളുപ്പമായിരുന്നില്ല. നിരവധിയായ അഗ്നിപരീക്ഷകളായിരുന്നു ട്രംപ്് നേരിട്ടത്. ആദ്യഘട്ടത്തില്‍ നിരവധി കോടതി നടപടികളുടെയും, വിവാദങ്ങളുടെയും ഇടയില്‍പ്പെട്ട് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവസരം പോലും ലഭിക്കില്ലെന്ന് കരുതിയിരുന്ന ട്രംപ്, കുതന്ത്രങ്ങളിലൂടെ അതിവേഗമായിരുന്നു മത്സരരംഗത്ത് അതി ശക്തനായി നിലയുറപ്പിച്ചത്.
അതിനിടെ, ട്രംപിനെതിരെ ഉയര്‍ന്ന അക്രമവും വിജത്തിലേക്കുള്ള സാധ്യതകള്‍ കൂട്ടിയിരുന്നു. എല്ലാം തകര്‍ന്നടിയുകയാണെന്ന് കാണുന്ന ട്രംപിന്റെ സമനിലതെറ്റുന്നത് തന്നെയാണ് കമലക്കെതിരെയുള്ള വ്യക്തിഹത്യയുടെ ഉറവിടവും.
ട്രംപ് എങ്ങനെ തളരാതിരിക്കും, രജിസ്റ്റേഡ് ഓട്ടര്മാരുടെ പോളിംഗില്‍ 49 ശതമാനമാണ് കമലയുടെ ജനപ്രീതി, 45 ശതമാനം മാത്രമായി 4പോയിന്റിന് പിന്നിലാണ് ട്രംപുള്ളത്. abc news, വാഷിംഗ്ടണ്‍ പോസ്റ്റ്്, ipsso എന്നിവരുടെ പോളിംഗുകളിലും 51 – 45 എന്നീനിലകളില്‍ കമലതന്നെയാണ് മുന്നിലുള്ളത്. എന്നാല്‍ തിരഞ്ഞെടുപ്പിനെ പ്രധാനമായി ബാധിക്കുന്ന ചില മേഖലകളില്‍ രണ്ടുപേരും ഇഞ്ചോടിഞ്ചാണുള്ളത്.

പോളിംഗിലെ ഇടിവ് വ്യക്തമായതോടെയാണ് കമലയുടെ നിറവും വംശവും ഒക്കെയായി ട്രംപ് ഇറങ്ങിയത്. ട്രംപെന്ന ആഘോഷങ്ങല് അവസാനിച്ചതും, ടൈം മാഗസിനില്‍ കമലാ ഹാരിസിന്റെ മുഖം കവര്‍ചിത്രമായി വന്നതും കൂടെയായപ്പോള്‍ കമലയേക്കാള്‍ സുന്ദരനാണ് താനെന്ന് പറയുകയായിരുന്നു ട്രംപ്. കമലയുടെ ചിരി ഭ്രാന്തുള്ളവരെ പ്പോലെയാണെന്നുവരെ ട്രംപ് പ്രസംഗിക്കണമെങ്കില്‍ പരാജയത്തിന്റെ മുഴക്കം ട്രംപിന്റെ കാതുകളില്‍ ശക്തിയാര്‍ജ്ജിച്ചിരിക്കുന്നു എന്നത് തന്നെയാണ്.
എതിരാളിയോട് പോരടിക്കാന്‍ ശ്രമിച്ചുകൊണ്ട് ട്രംപ് നീങ്ങുമ്പോള്‍ ജനങ്ങളിലേയ്ക്ക് ഇറങ്ങിചെല്ലണമെന്നും, അവര്‍ക്കുവേണ്ടി ഇനിയും ഏറെ ചെയ്യാനുണ്ടെന്നതൊക്കെയാണ് കമലയുടെ ഭാഗം. എണ്ണപ്പെട്ടുകഴിഞ്ഞ ബാക്കിയുള്ള ദിവസങ്ങള്‍ ജനങ്ങളുമായി കൂടുതല്‍ അടുക്കാനുള്ളതാണെന്നാണ് കമല പറയുന്നതും. ട്രംപ് തളരുമ്പോള്‍ ഒപ്പം ജയത്തിനായുള്ള കുതന്ത്രങ്ങളും പിന്നാമ്പുറത്ത് നടക്കുന്നുണ്ട്.
വ്യാജപ്രചാരണങ്ങളിലൂടെ വലതുപക്ഷവോട്ടുകള്നേടാനും റിപ്പബ്ലിക്കന്‍ പാര്‍ട്ടി ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഇതിന് മറുവശത്ത് ഗാസയിലെ ഇസ്രയേല്‍ ആക്രമണം അവസാനിപ്പിക്കണമെന്നാണ് കമലാ ഹാരിസിന്. കമലാ ഹാരസിനെയും എതിര്പാര്ട്ടിയേയും തകര്‍ത്തുകൊണ്ടുള്ള വിജയം ട്രംപ് ആഗ്രഹിക്കുമ്പോള്‍ ജനങ്ങള്‍ക്ക് വേണ്ടി നിലകൊണ്ട് വിജയിക്കാനാണ് കമലാ ഹാരിസ് ആഗ്രഹിക്കുന്നതും ശ്രമിക്കുന്നതും.
നവംബറില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപിനെതിരെ കമല ജയിക്കുകയാണെങ്കില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി, ഒരു പുതുചരിത്രം തന്നെയാകും സൃഷ്ടിക്കുക. ഒരു സ്ത്രീയെ ഇത്ര വലിയൊരു പദവിയിലേക്ക് എത്തിക്കാന്‍ ഇതുവരെ ശ്രമിക്കാത്ത അമേരിക്കന്‍ ചിത്രത്തിന്റെ ഒരു പുതു അധ്യായമാകും സൃഷ്ടിക്കപ്പെടുക