തിരുവനന്തപുരം : സംഘപരിവാർ ന്യൂനപക്ഷങ്ങളെ തമ്മിലടിപ്പുകുവാൻ ശ്രമിക്കുന്നുവെന്നും മുനമ്പം വിഷയം കേരളത്തിൽ പരിഹരിക്കേണ്ട പ്രശ്നമാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
വഖഫ് ബില്ലും മുനമ്പത്തെ വിഷയവും തമ്മിൽ കൂട്ടിക്കുഴക്കേണ്ടെന്നും വഖഫ് ബിൽ പാസായാലും മുനമ്പം പ്രശ്നം അവസാനിക്കില്ലെന്നും വി ഡി സതീശൻ വ്യക്തമാക്കി. മുൻകാല പ്രാബല്യം ഇല്ലെന്നാണ് കേന്ദ്രമന്ത്രി പറഞ്ഞത്. സംസ്ഥാന സർക്കാർ തന്നെ പ്രശ്നം പരിഹരിക്കാൻ വിചാരിക്കണമെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.