ന്യൂഡല്‍ഹി:മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ജയിലില്‍ ആവശ്യമായ ചികിത്സ നല്‍കാതെ കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതായി ആം ആദ്മി പാര്‍ട്ടി. പ്രമേഹ രോഗിയായിട്ടും മുഖ്യമന്ത്രിക്ക് ഇന്‍സുലിന്‍ അനുവദിക്കുന്നില്ല.ജയിലിന് പുറത്ത് നിന്ന് ഡോക്ടറെ വേണമെന്ന കെജ്രിവാളിന്റെ ആവശ്യം അംഗീകരിക്കുന്നില്ലെന്നും എഎപി മന്ത്രി സൗരഭ് ഭരദ്വാജ് ആരോപിച്ചു.മുഖ്യമന്ത്രി രോഗാവസ്ഥ മറച്ചു വെക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ ശ്രമമെന്നും എഎപി ആരോപിച്ചു.
എസ്എസ്എല്‍സി മൂല്യനിര്‍ണ്ണയം പൂര്‍ത്തിയായി;മെയ് ആദ്യം ഫലപ്രഖ്യാപനം
എന്നാല്‍,അറസ്റ്റിനും മാസങ്ങള്‍ക്ക് മുമ്പ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ഇന്‍സുലിന്‍ എടുക്കുന്നത് നിര്‍ത്തിയെന്ന് തിഹാര്‍ ജയില്‍ അധികൃതര്‍ വ്യക്തമാക്കുന്നത്.ഗവര്‍ണര്‍ വി കെ സക്സേനയ്ക്ക് കൈമാറിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.തെലങ്കാന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു സ്വകാര്യ ഡോക്ടര്‍ക്ക് കീഴില്‍ പ്രമേഹം ചികിത്സിക്കുന്ന കെജ്രിവാള് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ഇന്‍സുലിന്‍ ഉപയോഗം നിര്‍ത്തിയിട്ടുണ്ടെന്നും അറസ്റ്റ് ചെയ്യുന്ന ഘട്ടത്തില്‍ മെറ്റ്ഫോര്‍മിന്‍ ഗുളിക മാത്രമാണ് ഉപയോഗിച്ചിരുന്നത് എന്നുമാണ് റിപ്പോര്‍ട്ട് ഉദ്ധരിച്ച് ജയില്‍ അധികൃതര്‍ വ്യക്തമാക്കിയത്.