ന്യൂഡൽഹി: സെബിയുടെ പുതിയ തലവനായി നിലവിലെ ധനകാര്യ സെക്രട്ടറി തുഹിൻ കാന്ത പാണ്ഡെയെ നിയമിച്ച് കേന്ദ്ര സർക്കാർ. ഈ മാസം കാലാവധി പൂർത്തിയാകുന്ന മാധബി പുരി ബുച്ചിന് പകരമാണ് പുതിയ നിയമനം. തുഹിൻ കാന്ത പാണ്ഡെയെ മൂന്ന് വർഷത്തേക്ക് നിയമിച്ചതായി ഉത്തരവിൽ വ്യക്തമാക്കി. സെബി ചെയർപേഴ്സൺ ആയ ശേഷവും അദാനിയുമായി ബന്ധപ്പെട്ട കമ്പനികളിൽ മാധബി ബുച്ചിന് ഓഹരിയുണ്ടായിരുന്നുവെന്ന ആരോപണങ്ങളടക്കം നിരവധി ആരോപണങ്ങൾ മാധബിയ്ക്ക് നേരിടേണ്ടതായി വന്നിട്ടുണ്ട്.