കണ്ണൂര്‍:മാച്ചേരി ഏച്ചൂരില്‍ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു.മുഹമ്മദ് മിസ്ബല്‍ ആമീന്‍ (10) ,ആദില്‍ ബിന്‍ മുഹമ്മദ് (13) എന്നിവരാണ് മരിച്ചത്.
സ്വകാര്യ വ്യക്തിയുടെ കുളത്തില്‍ ഉച്ചയ്ക്ക് ഒരു മണിയോടെ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം.കുളത്തില്‍നിന്ന് പുറത്തെടുക്കുമ്പോഴേക്കും ഒരു കുട്ടി മരിച്ചിരുന്നു. രണ്ടാമത്തെയാള്‍ ആശുപത്രിയിലെത്തിച്ച ശേഷവും മരിച്ചു.ഒരു കുട്ടിയുടെ മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും മറ്റൊരു കുട്ടിയുടെ മൃതദേഹം കണ്ണൂര്‍ ധനലക്ഷ്മി ആശുപത്രിയിലുമാണ്.
ഏച്ചൂരില്‍ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു
Leave a comment
Leave a comment